ദക്ഷിണേന്ത്യന്‍ സിനിമയിലാണ് ബോളിവുഡിനെക്കാള്‍ ബഹുമാനം: പുഷ്പ 2 അനുഭവം പറഞ്ഞ് ഗണേഷ് ആചാര്യ

Published : Mar 23, 2025, 08:48 PM IST
ദക്ഷിണേന്ത്യന്‍ സിനിമയിലാണ് ബോളിവുഡിനെക്കാള്‍ ബഹുമാനം: പുഷ്പ 2 അനുഭവം പറഞ്ഞ് ഗണേഷ് ആചാര്യ

Synopsis

ബോളിവുഡിനേക്കാൾ ദക്ഷിണേന്ത്യന്‍ സിനിമയിലാണ് സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് കൂടുതൽ ബഹുമാനം ലഭിക്കുന്നതെന്ന് ഗണേഷ് ആചാര്യ.

മുംബൈ: ബോളിവുഡിനേക്കാൾ ദക്ഷിണേന്ത്യന്‍ സിനിമയിലാണ് സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് കൂടുതൽ ബഹുമാനം ലഭിക്കുന്നത് എന്ന് നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യ. യൂട്യൂബ് ചാനൽ ഭാരതി ടിവിക്ക് നൽകിയ അഭിമുഖത്തിൽ, ഗണേഷ് പുഷ്പ: ദ റൈസ് എന്ന സിനിമയിലെ തന്റെ നൃത്തസംവിധാനത്തിന് അല്ലു അർജുന് തനിക്ക് ക്രെഡിറ്റ് നൽകിയെന്നും. ബോളിവുഡില്‍ ഹിറ്റ് പാട്ടുകള്‍ ചെയ്തിട്ടും ഒരു താരവും  ഇതുവരെ ഇത് ചെയ്തിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

"ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് സാങ്കേതിക വിദഗ്ധരോട് വലിയ ബഹുമാനമുണ്ട്. അവിടെ താരങ്ങള്‍ സെറ്റില്‍ വന്നാല്‍ മേക്കപ്പ് ചെയ്യാൻ ഒരു പ്രാവശ്യം പോകും, പിന്നെ ഉച്ചഭക്ഷണത്തിന് പോകുന്നു. ഇടയ്ക്ക് മാനേജർമാരോ മേക്കപ്പ് ആർട്ടിസ്റ്റുകളോ ഇടയ്ക്ക് വരില്ല. എന്നാല്‍ ബോളിവുഡിൽ സ്റ്റാറുകള്‍ക്ക് വേണ്ടി അവസാന നിമിഷത്തിൽ നൃത്തചടുലകൾ മാറ്റുന്ന സംവിധായകരും നിർമ്മാതാക്കളും ഉണ്ട്. സ്റ്റാറുകള്‍ പല വാഗ്ദാനവും ചെയ്യുമ്പോള്‍ അവര്‍ ഇതെല്ലാം അനുസരിക്കും. ഒരു നൃത്തസംവിധായകൻ എടുക്കുന്ന പരിശ്രമത്തെ അവർ മനസ്സിലാക്കാറില്ല" ഹിറ്റ് ഗാനങ്ങളിലെ നൃത്ത ചുവട് ഒരുക്കിയ ഗണേഷ് ആചാര്യ പറഞ്ഞു. 

എന്നാൽ തനിക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്ന്  ഗണേഷ് സൂചിപ്പിച്ചു. "മറ്റുള്ളവരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ വിഷമമാണ്" എന്നാണ് അദ്ദേഹം പറഞ്ഞത്. ബോളിവുഡിനും തെന്നിന്ത്യന്‍ സിനിമ മേഖലയ്ക്കും ഇടയിലുള്ള വ്യത്യാസം വിവരിച്ച് അദ്ദേഹം പറഞ്ഞു: "ബോളിവുഡിൽ ഒരു ഡാന്‍സ് ഹിറ്റ് ആയാല്‍ സ്റ്റാറുകളെ മാത്രമേ പ്രശംസിക്കൂ. സംവിധായകൻ, നൃത്തസംവിധായകൻ, സാങ്കേതിക വിദഗ്ധൻ എന്നിവരുടെ പ്രയത്നം കാണില്ല. എന്നാല്‍ തെന്നിന്ത്യയില്‍ അത് വ്യത്യസ്തമാണ്."

പുഷ്പയുടെ വിജയത്തില്‍ അല്ലു അർജുന് തനിക്ക് ക്രഡിറ്റ് തന്നതായി ഗണേഷ് വിശദീകരിച്ചു: "അദ്ദേഹം ഫോൺ ചെയ്ത് പറഞ്ഞു, 'മാസ്റ്റർ ജി, ഇത് നിങ്ങളുടെ കാരണമാണ്. എനിക്ക് അഭിനന്ദനം കിട്ടുന്നത് നിങ്ങളാലാണ്.' ഒരു ബോളിവുഡ് നടന്മാർ ഇത് ഒരിക്കലും ഇത് ചെയ്തിട്ടില്ല. പുഷ്പയുടെ വിജയ ആഘോഷത്തിന് അദ്ദേഹം എന്നെ ഹൈദരാബാദിൽ ക്ഷണിച്ചു. സാധാരണ പാർട്ടി അല്ല, സാങ്കേതിക വിദഗ്ധർക്ക് പുരസ്കാരങ്ങൾ നൽകി. ലൈറ്റ് മാന് പോലും അന്ന് അവാർഡ് ലഭിച്ചു."

"ബോളിവുഡിനെതിരെ ഞാന്‍ പരാതിപ്പെടുന്നില്ല. അവിടെ നിന്നാണ് ഞാന്‍ വളർന്നു. പക്ഷേ, ചിലരുടെ അഹംഭാവം മൂലം സാഹചര്യം മോശമാകുന്നു. സാങ്കേതിക വിദഗ്ധർക്കും സ്ക്രിപ്റ്റിനും പ്രാധാന്യം നൽകേണ്ടതുണ്ട്." ഗണേഷ് ആചാര്യ കൂട്ടിച്ചേര്‍ത്തു. 

ആദ്യ സിനിമ റിലീസ് ആകുന്നു: ഡേവിഡ് വാര്‍ണര്‍ ക്രിക്കറ്റ് കളിക്കാന്‍ അല്ലാതെ ഇന്ത്യയില്‍ എത്തി !

ഛാവ ആറാം ശനിയാഴ്ചയും മികച്ച കളക്ഷനില്‍: അനിമലിനെയും പിന്നിലാക്കി കുതിപ്പ്

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത