വിവാഹ വേഷത്തില്‍ ഗൗരി കൃഷ്ണ; ചോദ്യങ്ങള്‍ കൊണ്ട് മൂടി ആരാധകര്‍

Published : Nov 18, 2020, 05:07 PM IST
വിവാഹ വേഷത്തില്‍ ഗൗരി കൃഷ്ണ; ചോദ്യങ്ങള്‍ കൊണ്ട് മൂടി ആരാധകര്‍

Synopsis

വിവാഹ വേഷത്തില്‍ അതിമനോഹരിയായി നില്‍ക്കുന്ന ഒരു ചിത്രമാണ് ഗൗരി പങ്കുവച്ചത്. പ്രിയതാരത്തിന്‍റെ വിവാഹം തീരുമാനിച്ചോ എന്ന സംശയവുമായി നിരവധി പേരാണ് പോസ്റ്റിനു ചുവടെ എത്തിയത്

ഏഷ്യാനെറ്റിന്‍റെ ജനപ്രിയ പരമ്പരയാണ് 'പൗര്‍ണമിത്തിങ്കള്‍'. 'പൗര്‍ണമി'യെ അവതരിപ്പിക്കുന്ന ഗൗരി കൃഷ്‍ണ അടക്കമുള്ള, പരമ്പരയിലെ അഭിനേതാക്കളും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. ഗൗരി കൃഷ്‍ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ള പോസ്റ്റുകളൊക്കെയും ആരാധകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രത്തിനു ചുവടെ സംശയങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

വിവാഹ വേഷത്തില്‍ അതിമനോഹരിയായി നില്‍ക്കുന്ന ഒരു ചിത്രമാണ് ഗൗരി പങ്കുവച്ചത്. പ്രിയതാരത്തിന്‍റെ വിവാഹം തീരുമാനിച്ചോ എന്ന സംശയവുമായി നിരവധി പേരാണ് പോസ്റ്റിനു ചുവടെ എത്തിയത്. 'വിവാഹം ആയോ?', ഭൂരിഭാഗം ആരാധകരുടെയും ചോദ്യം.

എന്നാല്‍ ഇപ്പോള്‍ കരിയറിലാണ് ശ്രദ്ധയെന്നും വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നുമാണ് ഗൗരിയുടെ മറുപടി. തന്‍റെ ചേച്ചിയുടെ വിവാഹ സമയത്തുതന്നെ, തല്‍ക്കാലം കരിയറിന് പ്രാധാന്യം നല്‍കി മുന്നോട്ടുപോവാനുള്ള തീരുമാനം ഗൗരി അറിയിച്ചിരുന്നു. 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി