Gauri Krishna| ശരീരഭാരം കുറച്ച് ഗൗരി കൃഷ്ണ; വര്‍ക്കൗട്ട് അനുഭവം പങ്കുവച്ച് താരം

Published : Nov 12, 2021, 10:07 PM IST
Gauri Krishna| ശരീരഭാരം കുറച്ച് ഗൗരി കൃഷ്ണ; വര്‍ക്കൗട്ട്  അനുഭവം പങ്കുവച്ച് താരം

Synopsis

പരമ്പര അവസാനിച്ചെങ്കിലും ആരാധകരുടെ മനസില്‍ ഗൗരിയും പൗര്‍ണമിയും നിറഞ്ഞു നില്‍ക്കുകയാണ്. 

പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയില്‍ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച താരമാണ് ഗൗരി കൃഷ്ണ (gowri krishnan). പരമ്പരയ്‌ക്കൊപ്പം(serial) തന്നെ വലിയ ആരാധകരെ സ്വന്തമാക്കാന്‍ ഗൗരിക്ക് സാധിച്ചു. അടുത്തിടെ പരമ്പര അവസാനിച്ചെങ്കിലും ആരാധകരുടെ മനസില്‍ ഗൗരിയും പൗര്‍ണമിയും നിറഞ്ഞു നില്‍ക്കുകയാണ്. 

എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. പുതിയ പരമ്പരയുടെ വിശേഷവും താരം അടുത്തിടെ പങ്കുവച്ചിരുന്നു. സീ കേരളത്തിലെ കയ്യെത്തും ദൂരത്തിലെ  മിനിസ്റ്റര്‍ ഗായത്രി ദേവിയായി ഇനി സ്‌ക്രീനിലുണ്ടാകും എന്ന സന്തോഷ വാര്‍ത്തയാണ് ഗൗരി പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ തന്‍റെ വെയ്റ്റ് ലോസ് ജേർണി വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

"ആദ്യം വീഡിയോയിൽ നോക്കിയായിരുന്നു വർക്കൌട്ട് ചെയ്തിരുന്നത്. എന്നാൽ ശരീര വേദന തുടങ്ങിയപ്പോഴാണ് ഡോക്ടറെ കണ്ടത്. അത് നിർത്താനായിരുന്നു ഡോക്ടർ പറഞ്ഞത്.  ഞാൻ ചെയ്തിരുന്നത് ശരിയായിരുന്നില്ല എന്ന്  അപ്പോഴാണ് മനസിലായത്. പിന്നീട് പേഴ്സണൽ ട്രെയിനറുടെ സഹായത്തിലാണ് കാര്യങ്ങൾ ചെയ്യുന്നത്. കഴിയുന്ന ദിവസങ്ങളിലൊക്കെ അര മണിക്കൂർ നടക്കും. ഓരോ ദിവസവും ഓരോ ബോഡി പാർട്ടിനുള്ള വർക്കൌട്ട് ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ശരീരത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. മൈഗ്രെയിൻ ഉള്ള ആളായിരുന്നു ഞാൻ ഇപ്പോൾ അത് വരുന്നേയില്ല. രണ്ടാഴ്ചകൊണ്ട് എനിക്ക് മാറ്റം കണ്ടുതുടങ്ങിയിരുന്നു. നടുവേദനയുണ്ടായിരുന്നു. അതും കുറവ് വന്നു തുടങ്ങി. പതുക്കെ ഡ്രസൊക്കെ ലൂസാവാൻ തുടങ്ങി. കൃത്യമായ ഒറു ഡയറ്റ് പ്ലാനുമുണ്ടായിരുന്നു. ഒരു ഷോയിൽ ഫിസിക്കൽ ടാസ്ക് ചെയ്തപ്പോൾ, മാറ്റം എനിക്ക് മനസിലായത്. അന്ന് ട്രെയിനർ ഷാനുവിനോട് നന്ദി പറഞ്ഞു", എന്നാണ്  ഗൗരി കുറിച്ചത്. 

വിവിധ വർക്കൌട്ടുകളുടെ വീഡിയോ സഹിതമാണ്  ഗൗരി തന്റെ അനുഭവം വിവരിക്കുന്നത്. കൃത്യമായ ട്രെയിനിങ്ങിലൂടെ ചെയ്യുന്ന വർക്കൌട്ട് വളരെ എഫക്ടീവാണെന്ന് താരം പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ ആരോഗ്യ പരിപാലനത്തിന് ശ്രദ്ധ കൊടുക്കേണ്ടതിന്റെ ആവശ്യകതയും താരം വിവരിക്കുന്നു.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത