തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ഗൗരി കൃഷ്ണ; ഇനിയും പ്രതീക്ഷിക്കുന്നുവെന്ന് ആരാധകർ

Published : May 15, 2021, 08:02 PM IST
തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ഗൗരി കൃഷ്ണ; ഇനിയും പ്രതീക്ഷിക്കുന്നുവെന്ന് ആരാധകർ

Synopsis

സീരിയൽ വേഷങ്ങളിലും ഇൻസ്റ്റഗ്രാം ലൈവുകളിലും കണ്ടിട്ടുള്ള ഗൗരിയുടെ കിടിലൻ ഡാൻസ് കണ്ട സന്തോഷത്തിലാണ് പ്രേക്ഷകർ.  

പൗര്‍ണമിത്തിങ്കള്‍ എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി എത്തിയതാണ് ഗൗരി കൃഷ്ണ. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു.  പൗര്‍ണമിത്തിങ്കളിലെ പൗര്‍ണമിയെന്ന കഥാപാത്രത്തെയായരുന്നു ഗൗരി അവതരിപ്പിച്ചത്. അടുത്തിടെ അവസാനിച്ച പരമ്പര വലിയ പ്രേക്ഷക പിന്തുണ നേടിയിരുന്നു. 

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ഗൗരികൃഷ്ണയും ബേബി അന്നയും പിരിയുന്നതിന്റെ വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്ത് ചെയ്ത കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഗൗരി. ചടുലമായ ചുവടുകളുമായി പങ്കുവച്ച വീഡിയോക്ക് ഇിതനോടകം വലിയ പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്.

ലോക്ക്ഡൗണിൽ മാത്രം കാണുന്ന വീഡിയോ എന്നാണ് ആരാധകരിൽ ചിലരുടെ കമന്റ്. സീരിയൽ വേഷങ്ങളിലും ഇൻസ്റ്റഗ്രാം ലൈവുകളിലും കണ്ടിട്ടുള്ള ഗൗരിയുടെ കിടിലൻ ഡാൻസ് കണ്ട സന്തോഷത്തിലാണ് പ്രേക്ഷകർ. ഇടയ്ക്കിടയ്ക്ക് ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യണമെന്ന് പറയുന്നവും ലോക്ക് ആയി കിടക്കുമ്പോൾ ആസ്വദിക്കാൻ ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നുവെന്ന് മറ്റു ചിലർ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക