ട്രെഡീഷണല്‍ സാരിയില്‍ സുന്ദരിയായി ഗായത്രി അരുണ്‍

Web Desk   | Asianet News
Published : May 01, 2021, 10:28 AM IST
ട്രെഡീഷണല്‍ സാരിയില്‍ സുന്ദരിയായി ഗായത്രി അരുണ്‍

Synopsis

കഴിഞ്ഞ ദിവസം ഗായത്രി അരുണ്‍ പങ്കുവച്ച ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത്. മനോഹരമായ ഓറഞ്ച് ഗ്രീന്‍ കോംമ്പിനേഷനിലുള്ള ട്രെഡീഷണല്‍ സാരിയിലാണ് ചിത്രത്തില്‍ ഗായത്രിയുള്ളത്.

രിയറിലെ ഒരൊറ്റ പരമ്പരയിലൂടെയാണ് ഗായത്രി അരുണ്‍ മലയാളിക്ക് പ്രിയപ്പെട്ട താരമായി മാറിയത്. പരസ്പരം എന്ന ജനപ്രിയപരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രമാണ് ഗായത്രിയെ ജനഹൃദയങ്ങളിലേറ്റിയത്. ഒറ്റ പരമ്പരയിലൂടെ ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയ മറ്റൊരു സീരിയല്‍ താരമില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും ശക്തമായ കഥാപാത്രവുമായി ഗായത്രി അരുണ്‍ എന്ന ആലപ്പുഴക്കാരി എത്തിക്കഴിഞ്ഞു.

സോഷ്യല്‍മീഡിയയിലും സജീവമായ താരം വ്യക്തിപരമായ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഫോട്ടോഷൂട്ടുകള്‍ക്ക് അധികം നിന്നുകൊടുക്കാത്ത ഗായത്രിയുടെ പുറത്തുവന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം വൈറലായിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം ഗായത്രി അരുണ്‍ പങ്കുവച്ച ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത്. മനോഹരമായ ഓറഞ്ച് ഗ്രീന്‍ കോംമ്പിനേഷനിലുള്ള ട്രെഡീഷണല്‍ സാരിയിലാണ് ചിത്രത്തില്‍ ഗായത്രിയുള്ളത്. പരമ്പരാഗത തരത്തിലുള്ള സാരിക്ക് ചേരുന്ന പരമ്പരാഗത രീതിയില്‍ തന്നെയുള്ള ആഭരണങ്ങളും കൂടെയായപ്പോള്‍ ഗായത്രിക്കുതന്നെ ട്രെഡീഷണലായുള്ള മനോഹാരിത കൈവന്നെന്നാണ് ആളുകള്‍ കമന്റായി പറയുന്നത്. നിരവധി കമന്റുകള്‍കൊണ്ടും, ഫാന്‍ പേജുകളിലെ പങ്കുവയ്ക്കലുകള്‍കൊണ്ടും ഗായത്രിയുടെ പുത്തന്‍ ചിത്രം വൈറലായിക്കഴിഞ്ഞു. പരസ്പരം പരമ്പരയ്ക്കുശേഷം, മിനിസ്‌ക്രീന്‍ അവതാരകയായും എത്തിയ ഗായത്രി കുറച്ചുനാളായി മിനിസ്‌ക്രീനില്‍നിന്നും വിട്ടുനില്‍ക്കുകയാണ്. ഏറ്റവും പുതിയ മമ്മൂക്ക ചിത്രമായ 'വണ്‍'ല്‍ ശക്തമായ കഥാപാത്രമായാണ് ഗായത്രി എത്തിയത്.

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ