'ദൈവത്തിന്റെ മാലാഖ കുഞ്ഞുങ്ങൾക്കൊപ്പം'; ആഘോഷമാക്കി ഗായത്രി അരുൺ

Published : Nov 17, 2022, 10:11 PM IST
'ദൈവത്തിന്റെ മാലാഖ കുഞ്ഞുങ്ങൾക്കൊപ്പം'; ആഘോഷമാക്കി ഗായത്രി അരുൺ

Synopsis

പരസ്പരം എന്ന സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ നടിയാണ് ഗായത്രി അരുൺ.

രസ്പരം എന്ന സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ നടിയാണ് ഗായത്രി അരുൺ. സീരിയൽ അവസാനിച്ച് വർഷങ്ങൾ ആയെങ്കിലും ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ഇപ്പോഴും പ്രേക്ഷകർ ഓർക്കുന്നുണ്ട്. പരസ്പരത്തിന് ശേഷം സിനിമകളിലാണ് ഗായത്രി ശ്രദ്ധ കേന്ദ്രീകരിച്ചത്. സീരിയലിന് ശേഷം വൺ എന്ന സിനിമയിൽ ഗായത്രി ശ്രദ്ധേയ വേഷം ചെയ്തിരുന്നു. ചെറിയ കഥാപാത്രം ആയിരുന്നെങ്കിലും സിനിമയിലെ ഗായത്രിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്കിടയിൽ എന്നും സജീവമായ താരത്തിന് സ്വന്തമായി യുട്യൂബ് ചാനലും ഉണ്ട്.

യുട്യൂബിൽ ഗായത്രി പങ്കുവെച്ച പുതിയ വീഡിയോ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളികൾ. ദൈവത്തിന്റെ സ്വന്തം മാലാഖ കുഞ്ഞുങ്ങൾക്കൊപ്പം ശിശു ദിനം ആഘോഷിച്ചതിന്റെ വീഡിയോയുമായാണ് ഗായത്രി എത്തിയിരിക്കുന്നത്. കുഞ്ഞുങ്ങൾക്കിടയിലേക്ക് ഇങ്ങനൊരു ദിവസത്തിൽ തന്നെ ക്ഷണിച്ചത്തിലുള്ള സന്തോഷവും ഗായത്രി തുറന്ന് പറയുന്നുണ്ട്. ചെറിയ ലോകത്തിലേക്ക് നമ്മൾ ചുരുങ്ങുന്നതിന് പകരം കുട്ടികളുടെ വലിയ ലോകത്തിലേക്ക് ഇറങ്ങിചെല്ലണമെന്നും താരം പറയുന്നു. കുട്ടികൾക്കൊപ്പം സംസാരിച്ചും, ആടിപാടിയും, അവരെ അഭിനന്ദിച്ചുമൊക്കെയാണ് താരം അവിടെ ചെലവഴിക്കുന്നത്. കുഞ്ഞുങ്ങൾക്കൊപ്പം ശിശുദിനം ആഘോഷിച്ച ഗായത്രിക്ക് നിരവധിപേരാണ് ആശംസയറിയിച്ച് എത്തുന്നത്.

സർവോപരി പാലാക്കാരൻ എന്ന സിനിമയിലും ഗായത്രി അഭിനയിച്ചിരുന്നു. ബിസിനസ്കാരനായ അരുൺ ആണ് ഗായത്രിയുടെ ഭർത്താവ്. ലൗ ജിഹാദ് എന്ന സിനിമയാണ് ഗായത്രിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സുരാജ് വെഞ്ഞാറമൂട്, സിദ്ധീഖ്, ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ഉത്തരേന്ത്യയിലെ കഥാ പശ്ചാത്തലത്തിൽ ഒരു ഫാന്റസി സിനിമയുടെ സംവിധാനത്തിനും ഒരുങ്ങുകയാണെന്ന് ഗായത്രി പറയുന്നു. സിനിമ അഭിനയം വലിയ പാഷനാണ്. അതിനോടൊപ്പം സംവിധാനവും ശ്രമിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു.

'ആണാണോ പെണ്ണാണോ എന്ന ചോദ്യം യുകെജി മുതൽ കേൾക്കുന്നതാണ്', മനസ്സു തുറന്ന് അഞ്ജു റോഷ്

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത