'മോഹമുന്തിരി' ഗാനത്തിന് ചുവട് വെച്ച് ഗായത്രി സുരേഷ്, വൈറലായി വീഡിയോ

Published : Jul 18, 2019, 03:32 PM ISTUpdated : Jul 18, 2019, 04:34 PM IST
'മോഹമുന്തിരി' ഗാനത്തിന് ചുവട് വെച്ച്  ഗായത്രി സുരേഷ്, വൈറലായി വീഡിയോ

Synopsis

'മോഹമുന്തിരി' പാട്ടിനൊത്ത് നടി ഗായത്രി സുരേഷ് കളിച്ച ഡാന്‍സാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്

ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത ആഘോഷ ഗാനമായിരുന്നു മമ്മൂട്ടി ചിത്രം മധുരരാജയിലെ 'മോഹമുന്തിരി'. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മലയാളത്തിലുള്ള  അരങ്ങേറ്റം എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനം ആലപിച്ചത് സിത്താരയായിരുന്നു. ഗോപി സുന്ദര്‍ ഒരുക്കിയ ഗാനം വലിയ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ മോഹമുന്തിരി പാട്ടിനൊത്ത് നടി ഗായത്രി സുരേഷ് കളിച്ച ഡാന്‍സാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ഒരു മെക്സിക്കൻ അപാരത, ജമ്നാ പ്യാരി തുടങ്ങിയ ചിത്രങ്ങളിലൂടെ  സുപരിചിതയായ നായികയാണ് ഗായത്രി സുരേഷ്. നേരത്തെ ഗായത്രി ചെയ്ത ഡബ്സ്മാഷുകൾ സമൂഹമാധ്യമങ്ങളില്‍ വലിയ ഹിറ്റായിരുന്നു.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി