'എന്റെ പിറന്നാൾ കുട്ടി'; കുഞ്ഞു കല്യാണിക്ക് ആശംസയുമായി അമ്മത്താരം

Published : Aug 09, 2020, 07:44 AM ISTUpdated : Aug 09, 2020, 08:11 AM IST
'എന്റെ പിറന്നാൾ കുട്ടി'; കുഞ്ഞു കല്യാണിക്ക് ആശംസയുമായി അമ്മത്താരം

Synopsis

അടുത്തിടെയാണ് 'കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കളാണേ..' എന്നു തുടങ്ങുന്ന പഴയഗാനം പുതുമയോടെ എത്തിയത്.

അടുത്തിടെയാണ് 'കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കളാണേ..' എന്നു തുടങ്ങുന്ന പഴയഗാനം പുതുമയോടെ എത്തിയത്. ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ ഉണ്ടായിരുന്ന കുഞ്ഞു കല്യാണി ആരാണെന്നായിരുന്നു എല്ലാവർക്കും സംശയം.  ആ പുനരാവിഷ്കാര വീഡിയോയിൽ എത്തിയത് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ ഗായത്രി അരുണിന്റെ മകളായിരുന്നു, കല്യാണി.

കഴിഞ്ഞ ദിവസം കല്യാണിയുടെ പിറന്നാളായിരുന്നു. പിറന്നാളിന് ആശംസകളുമായി എത്തിയിരിക്കുകയാണ് അമ്മ  ഗായത്രി അരുൺ. ഗായത്രി അരുൺ പങ്കുവച്ച കുഞ്ഞു വീഡിയോയും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്കൈ ബ്ലൂ നിറത്തിലുള്ള ഫ്രോക്കണിഞ്ഞ് മാലാഖയെ പോലെ അണിഞ്ഞൊരുങ്ങിയ കല്യാണിയുടെ ചിത്രവും വീഡിയോയുമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഗായത്രി അടുത്തിടെ പങ്കുവച്ച ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പരസ്പരം എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ ഗായത്രി, റിലീസിനൊരുങ്ങുന്ന. മമ്മൂട്ടി ചിത്രം വൺ അടക്കമുള്ള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍