Suresh Gopi : 'അച്ഛനെ പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടി': ഗോകുല്‍ സുരേഷിന്‍റെ മറുപടി വൈറല്‍

Published : Apr 29, 2022, 04:36 PM IST
Suresh Gopi : 'അച്ഛനെ പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടി': ഗോകുല്‍ സുരേഷിന്‍റെ മറുപടി വൈറല്‍

Synopsis

 ഗോകുൽ സുരേഷിന്റെ പ്രതികരണം പെട്ടന്ന് തന്നെ വൈലായി. ഒട്ടനവധിപേരാണ് ഇത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.  

കൊച്ചി: ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയെ (Suresh Gopi) സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച വ്യക്തിക്ക് ചുട്ടമറുപടി നല്‍കി മകന്‍ ​ഗോകുൽ സുരേഷ് (Gokul Suresh). ഗോകുലിന്‍രെ മറുപടി ഇതിനകം വൈറലായി. ഒരു ഭാഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വച്ച്, 'ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ' എന്ന കുറിപ്പും നൽകിയായിരുന്നു ഒരു വ്യക്തിയുടെ കമന്‍റ് പോസ്റ്റ്.

ഉടൻ തന്നെ ​ഗോകുൽ സുരേഷ് മറുപടിയുമായി രം​ഗത്ത് വന്നു. രണ്ടു വ്യത്യാസമുണ്ട്. ''ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,'' എന്നായിരുന്നു ഗോകുൽ സുരേഷ് നൽകിയ മറുപടി. ഗോകുൽ സുരേഷിന്റെ പ്രതികരണം പെട്ടന്ന് തന്നെ വൈലായി. ഒട്ടനവധിപേരാണ് ഇത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

വാക്കുപാലിച്ച് സുരേഷ് ​ഗോപി; ‘ഒറ്റക്കൊമ്പന്റെ‘ അഡ്വാൻസ് മിമിക്രി കലാകാരന്മാർക്ക്

പറഞ്ഞ വാക്ക് പാലിച്ച് നടൻ സുരേഷ് ​ഗോപി(Suresh Gopi ). പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് നടൻ പാലിച്ചിരിക്കുന്നത്.  ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം കൈമാറിയതായി സുരേഷ് ​ഗോപി തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു. 

മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനാണ്(എംഎഎ) സുരേഷ് ​ഗോപി തുക കൈമാറിയത്. ഇതിന്റെ ചെക്കിന്റെ ഫോട്ടോയും സുരേഷ് ​ഗോപി പങ്കുവച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളും ആശംസയുമായും രം​ഗത്തെത്തുന്നത്. ഈ ഓണക്കാലത്താണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചത്.

സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന് പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. 'ഇനി ഉയർത്തെഴുന്നേല്പിന്റെ കാലം' എന്ന ടാ​ഗോടെയാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക