ഗൗരി പ്രകാശ് ഇനി പഴയ അനുമോളല്ല, പുതിയ പൂജയാണ്

Web Desk   | Asianet News
Published : Feb 02, 2021, 09:05 PM IST
ഗൗരി പ്രകാശ് ഇനി പഴയ അനുമോളല്ല, പുതിയ പൂജയാണ്

Synopsis

വാനമ്പാടിക്കുശേഷം, കുടുംബവിളക്ക് എന്ന പരമ്പരയിലെ പൂജയെന്ന പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കാനെത്തുകയാണ് ഗൗരി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുമോളുടെ പുത്തന്‍ വരവ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നെങ്കിലും, ആരാധകര്‍ക്ക് തെളിവൊന്നും കിട്ടിയിരുന്നില്ല.

ജനപ്രിയ പരമ്പരയായിരുന്ന വാനമ്പാടിയിലെ അനുമോളെ മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന കുട്ടിത്താരം. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ താരം, വാനമ്പാടി പരമ്പരയില്‍ ചെയ്തിരുന്നതും പാട്ടുകാരിയായുള്ള കഥാപാത്രമായിരുന്നു. ചെറുപ്പം മുതല്‍ തന്നെ മലയാളിക്ക് പാട്ടുകാരിയായ ഗൗരിക്കുട്ടിയെ അടുത്തറിയാം. എന്നാല്‍, പാട്ടുകാരിയായ ഗൗരി എന്നതിലുപരിയായി താരം ഇന്ന് അറിയപ്പെടുന്നത് വാനമ്പാടിയിലെ അനുമോളായാണ്. 

വാനമ്പാടിക്കുശേഷം, കുടുംബവിളക്ക് എന്ന പരമ്പരയിലെ പൂജയെന്ന പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കാനെത്തുകയാണ് ഗൗരി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുമോളുടെ പുത്തന്‍ വരവ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നെങ്കിലും, ആരാധകര്‍ക്ക് തെളിവൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസത്തെ കുടുംബവിളക്ക് പ്രമോയിലാണ് പരമ്പരയിലേക്ക് പുതിയ രണ്ട് കഥാപാത്രങ്ങളുടെ വരവ് ഏഷ്യാനെറ്റ് റിവീല്‍ ചെയ്യുന്നത്. രോഹിത്ത് ഗോപാല്‍, മകള്‍ പൂജയുമാണ് പുതുതായെത്തുന്ന കഥാപാത്രങ്ങള്‍. ഇതില്‍ പൂജയായാണ് ഗൗരിയുടെ രംഗപ്രവേശം.

ജനപ്രിയ പരമ്പരയായ കുടുംബവിളക്ക് ചര്‍ച്ച ചെയ്യുന്നത്, ആധുനിക സാമൂഹിക വ്യവസ്ഥിതിയിലെ കൂടുംബ ബന്ധങ്ങളിലെ മൂല്യച്യുതിയാണ്. സുമിത്ര എന്ന വീട്ടമ്മ തന്റെ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന പ്രശ്‌നം നാടകീയമായി അവതരിപ്പിക്കുന്ന പരമ്പര മലയാളിയുടെ ജനപ്രിയ പരമ്പരയായി മറിക്കഴിഞ്ഞു. പുരുഷകേന്ദ്രീകൃതമായ നവലോക വ്യവസ്ഥികള്‍ക്കിടയില്‍ പെട്ടുപോയ സുമിത്രയ്ക്ക് താങ്ങായാണ് പുത്തന്‍ കഥാപാത്രങ്ങളെത്തുന്നതെന്നാണ് പ്രൊമോയില്‍ പറയുന്നത്. ഏതായാലും പ്രേക്ഷകരുടെ പ്രിയപ്പെട്ട അനുമോളുടെ പുതിയ വേഷപ്പകര്‍ച്ച കാണാനായി ആരാധകര്‍ കാത്തിരിപ്പിലാണ്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക