സാന്ത്വനത്തിലെ 'ശിവനൊപ്പം' പ്രണയാർദ്രയായ് ഷഫ്ന, ചിത്രം വൈറല്‍

Web Desk   | Asianet News
Published : Feb 01, 2021, 09:54 PM IST
സാന്ത്വനത്തിലെ 'ശിവനൊപ്പം' പ്രണയാർദ്രയായ് ഷഫ്ന, ചിത്രം വൈറല്‍

Synopsis

സാന്ത്വനത്തിന്റെ സ്വീകാര്യത പോലെ തന്നെ ഇരുവരുടെയും ചിത്രങ്ങളും ഏറ്റെടുക്കുകയാണ് ആരാധകർ.  

ലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിൽ ഒന്നാണ് സജിനും ഷഫ്‌നയും. സിനിമയിലും സീരിയലുകളിലുമായി നിറയുന്ന  ഷഫ്‌നയെ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. എന്നാൽ ഏഷ്യാനെറ്റ് പരമ്പര സ്വാന്തനത്തിലൂടെയാണ് സജിന്‍ പ്രേക്ഷകർക്ക് ഇഷ്ടതാരമായി മാറിയത്. 

നേരത്തെ പ്ലസ്ടുവെന്ന സിനിമയിലൂടെയാണ് സജിൻ വെള്ളിത്തിരയിലേക്കെത്തുന്നത്. പിന്നീട് അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സാന്ത്വനത്തിലെ ശിവനെ അറിയാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും ഇപ്പോൾ. വലിയ സ്വീകാര്യതയാണ് ഈ കഥാപാത്രത്തിലൂടെ സജിന് ലഭിച്ചത്.

വലിയ കോലാഹലങ്ങൾക്കൊടുവിൽ വിവാഹിതരായ ഷഫ്നയും സജിനും സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് മിക്കപ്പോഴും ഇരുവരും പങ്കുവയ്ക്കുന്നത്. സാന്ത്വനത്തിന്റെ സ്വീകാര്യത പോലെ തന്നെ ഇരുവരുടെയും ചിത്രങ്ങളും ഏറ്റെടുക്കുകയാണ് ആരാധകർ.  

ഇപ്പോഴിതാ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 'നിങ്ങൾ എന്നെ നോക്കുന്ന രീതി ഏറെ ഇഷ്ടമാണ് ....  എന്നെ കെയർ ചെയ്യുന്ന... , സ്നേഹിക്കുന്ന രീതി... ഞാൻ അവയെ എല്ലാം ഏറെ ഇഷ്ടപ്പെടുന്നു...'- എന്നാണ് ഒരു ചിത്രത്തിനൊപ്പം ഷഫ്ന കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള പ്രണയാർദ്രമായ നിരവധി ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഇരുവരുടെയും പ്രണയവും സൌഹൃദവുമെല്ലാം ഏറെ ചർച്ചയായിരുന്നു. ശരിക്കും ഞങ്ങള്‍ കൂട്ടുകാരെ പോലെയാണെന്നും എല്ലാത്തിനും ഒപ്പം നില്‍ക്കുന്ന ഒരു നല്ല സുഹൃത്ത് കൂടിയാണ് ഷഫ്നയെന്നും സജിൻ നേരത്തെ പറഞ്ഞിരുന്നു. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക