പേളിക്കുട്ടാ പുതിയ ഷോയ്ക്ക് ഞാന്‍ കട്ട വെയിറ്റിങ്ങാണ് ; പേളിക്ക് മടങ്ങിവരവിന്റെ ആശംസകളറിയിച്ച് ജിപി

Web Desk   | Asianet News
Published : Mar 21, 2020, 10:46 PM IST
പേളിക്കുട്ടാ പുതിയ ഷോയ്ക്ക് ഞാന്‍ കട്ട വെയിറ്റിങ്ങാണ്  ; പേളിക്ക് മടങ്ങിവരവിന്റെ ആശംസകളറിയിച്ച് ജിപി

Synopsis

പേളിയുടെ മടങ്ങിവരവിന് താനും കാത്തിരിക്കുന്നുവെന്ന് ഗോവിന്ദ് പത്മസൂര്യ

ഗോവിന്ദ് പത്മസൂര്യ എന്ന അവതാരകനെ മലയാളിക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. 'ഡി ഫോര്‍ ഡാന്‍സ്' എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ അവതാരകനായെത്തി മലയാളികളുടെ നെഞ്ചിലിടംപിടിച്ച താരം ഇപ്പോള്‍ തെന്നിന്ത്യയിലെതന്നെ അറിയപ്പെടുന്ന നടനായി മാറിക്കഴിഞ്ഞു. അല്ലു അര്‍ജ്ജുനോടൊപ്പം അങ്ങ് വൈകുണ്ഡാപുരത്ത് എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. ഡാന്‍സ് റിയാലിറ്റി ഷോയില്‍ തന്റെ സഹ അവതാരകയായിരുന്ന പേളീ മാണിയുടെ മടങ്ങിവരവിന്റെ ആവേശത്തിലാണ് താരമിപ്പോള്‍. പേളിയുടെ പുതിയ റിയാലിറ്റി ഷോയ്ക്ക്് ആശംസയറിയിച്ചിരിക്കുകയാണ് പത്മസൂര്യ.

'പേളിക്കുട്ടാ.. ഒരുപാടു നാളായി തന്നെ സ്‌ക്രീനില്‍ കണ്ടിട്ട്, കൊറോണ വൈറസിനെവരെ പേടിപ്പിച്ച് ഓടിക്കാന്‍ പൊട്ടന്‍ഷ്യലുള്ള ആളാണ്. നിന്റെ ഷോ കാണാന്‍ കട്ട വെയിറ്റിംഗാണ്' എന്ന ജി.പിയുടെ തമാശ പോസ്റ്റ് പേളി തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്. ഫണ്ണി നൈറ്റ് വിത്ത് പേളി മാണി എന്ന ഷോയുടെ പ്രൊമോ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയായില്‍ .

വൈറലായതിനുപിന്നാലെയായിരുന്നു ജിപിയുടെ ആശംസയും ചെറിയ ഇടവേളയ്ക്കുശേഷമാണ് പേളി അവതാരകായി മടങ്ങിയെത്തുന്നത്. അതുകൊണ്ടുതന്നെ ആരാധകരെല്ലാവരും പേളിയുടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ്. സിനിമാ തിരക്കുകളായതിനാല്‍ ജിപിയെയും ആരാധകര്‍ക്ക് കാണാന്‍ കഴിയാറില്ല. താരം ഉടന്‍തന്നെ മിനിസ്‌ക്രീനിലേക്കെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക