മുംബൈ: നടന്‍ ഗോവിന്ദയും ഭാര്യ സുനിതയും വേര്‍പിരിയുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് താരവും ഭാര്യയും അത് നിഷേധിച്ച് രംഗത്ത് എത്തി. ഇപ്പോള്‍ നടന്‍മുകേഷ് ഖന്നയുമായി നടത്തിയ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ ജെയിംസ് കാമറൂണ് തനിക്ക് 'അവതാർ' എന്ന ചിത്രത്തിലെ പ്രധാന വേഷം ഓഫര്‍ ചെയ്തിരുന്നുവെന്ന് പറയുകയാണ്. ചിത്രത്തിന് 'അവതാര്‍' എന്ന പേര് താനാണ് നിര്‍ദേശിച്ചത് എന്നും ഗോവിന്ദ പറയുന്നു.
ഗോവിന്ദ പറഞ്ഞു, "ഞാൻ വലിയൊരു ഒരു ഓഫർ ഉപേക്ഷിച്ചു, അത് ഉപേക്ഷിച്ചത് ഇപ്പോഴും വേദനയുള്ള ഓർമ്മയാണ്. അമേരിക്കയിൽ ഞാൻ ഒരു സർദാർജിയെ കണ്ടുമുട്ടി, അദ്ദേഹത്തിന് ഒരു ബിസിനസ് ആശയം നൽകി, അത് വിജയിച്ചു.കുറച്ച് വർഷങ്ങൾക്ക് ശേഷം, അദ്ദേഹം എന്നെ ജെയിംസ് കാമറൂണിനെ പരിചയപ്പെടുത്തി. അദ്ദേഹം എന്നോട് ജെയിംസിനൊപ്പം ഒരു ചിത്രം ചെയ്യാൻ ആവശ്യപ്പെട്ടു, അതിനാൽ ഞാൻ അവരെ ഡിന്നറിന് ക്ഷണിച്ചു.
കഥ കേട്ട് ഞാനാണ് ചിത്രത്തിന് 'അവതാർ' എന്ന പേര് നിര്‍ദേശിച്ചത്. ചിത്രത്തിലെ നായകൻ വികലാംഗനാണെന്ന് ജെയിംസ് എന്നോട് പറഞ്ഞു. അതിനാൽ ഞാൻ ചിത്രം ചെയ്യില്ലെന്ന് പറഞ്ഞു. അദ്ദേഹം എനിക്ക് ഒരു പ്രധാന വേഷം 18 കോടി രൂപ വാഗ്ദാനം ചെയ്തു. 410 ദിവസം ഷൂട്ടിംഗ് ആവശ്യമുണ്ടെന്നും പറഞ്ഞു. ഞാൻ അത് സമ്മതിച്ചു, പക്ഷേ എന്റെ ശരീരത്തില്‍ പെയിന്റ് ചെയ്താൽ ഞാൻ ആശുപത്രിയിൽ ആയിരിക്കും"
"നമ്മുടെ ശരീരം മാത്രമാണ് നമുക്കുള്ള ഒരേയൊരു ഉപകരണം. ചിലപ്പോഴൊക്കെ, ചില കാര്യങ്ങൾ പ്രൊഫഷണലായി വളരെ ആകർഷകമായി തോന്നും, പക്ഷേ അവ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന പ്രശ്നം നമ്മൾ കാണേണ്ടതുണ്ട്. ചിലപ്പോൾ, ഒരു സിനിമ വേണ്ടെന്ന് പറഞ്ഞതിന് വർഷങ്ങളോളം ആളുകളോട് ക്ഷമാപണം നടത്തേണ്ടിവരും. അവർ അടുപ്പമുള്ളവരാണെങ്കിൽ പോലും,അവരുടെ ഇഗോയെയാണ് അത് നോവിച്ചിട്ടുണ്ടാകുക"
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗോവിന്ദ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്താന്‍ ഇരിക്കുകയാണ്. കപിൽ ശർമ്മയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ഈ വർഷം മൂന്ന് സിനിമകൾ റിലീസ് ചെയ്യുമെന്ന് താരം പങ്കുവെച്ചിരുന്നു.
നാരായണീന്‍റെ മൂന്നാണ്മക്കള്‍: തീയറ്ററില്‍ നഷ്ടപ്പെട്ട വിജയം പിടിച്ചെടുക്കാന്‍ പടം ഒടിടി റിലീസായി