'സതി അനുഷ്ഠിച്ച കാലമല്ല, ഇത് 2025 ആണ്; ഞങ്ങൾ ലിപ് ലോക്കൊന്നും ചെയ്തില്ലല്ലോ'; രേണുവും ദാസേട്ടനും പറയുന്നു

Published : Mar 09, 2025, 08:54 AM ISTUpdated : Mar 09, 2025, 09:07 AM IST
'സതി അനുഷ്ഠിച്ച കാലമല്ല, ഇത് 2025 ആണ്; ഞങ്ങൾ ലിപ് ലോക്കൊന്നും ചെയ്തില്ലല്ലോ'; രേണുവും ദാസേട്ടനും പറയുന്നു

Synopsis

സുധിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും അഭിനയിക്കാൻ വിടില്ലെന്നുള്ള കമന്‍റിനും രേണുവിന്‍റെ മറുപടി. 

മീപകാലത്ത് ഏറ്റവും കൂടുതൽ നെ​ഗറ്റീവ് കമന്റുകളും വിമർശനങ്ങളും ഏറ്റുവാങ്ങിയൊരു റീൽ ആയിരുന്നു രേണു സുധിയുടെയും ദാസേട്ടൻ കോഴിക്കോടിന്റെയും. റീൽ സോഷ്യൽ മീഡിയയിൽ വൻ തരം​ഗമായി മാറി ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും വിമർശനങ്ങൾക്ക് യാതൊരു കുറവുമില്ല. കൊല്ലം സുധിയെ മറന്ന് രേണു, ദാസേട്ടനെ വിവാഹം കഴിച്ചോ എന്നൊക്കെയാണ് കമന്റുകൾ. ഇതിനെല്ലാം മറുപടിയുമായി ഇരുവരും തന്നെ രം​ഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. 

ഭർത്താവ് മരിച്ചാൽ ചിതയിൽ ചാടി ഭാര്യ മരിക്കണമെന്ന കാലം കഴിഞ്ഞെന്നും ഇത് 2025 ആണെന്നുമാണ് ദാസേട്ടൻ പറയുന്നത്. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു പ്രതികരണം. ദാസേട്ടൻ സഹോദരനെ പോലെയാണെന്ന് രേണുവും പറയുന്നു. 

"ഞാനും രേണുവും തമ്മിൽ ഒരു വർഷത്തോളമായി പരിചയത്തിലായിട്ട്. സംസാരിക്കുമായിരുന്നു. അങ്ങനെയാണ് ഒന്നിച്ച് റീൽ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അതാണ് വിവാദ റീലിന്റെ ഉത്ഭവം. നെ​ഗറ്റീവ് കമന്റ് വന്നപ്പോൾ ചുട്ട മറുപടി കൊടുക്കാനാണ് ഞാൻ രേണുവിനോട് പറഞ്ഞത്. പണ്ട് ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം. സതി അനുഷ്ഠിക്കണം. ആ കാലഘട്ടം ഒക്കെ മാറി. കമന്റ് ഇടുന്നവരോട് പറയാനുള്ളത് ഇത് 2025 ആണ്", എന്നാണ് ദാസേട്ടൻ പറഞ്ഞത്. 

രേണുവുമായി വിവാഹം കഴിഞ്ഞോ എന്ന ചോദ്യത്തിന്, "ചേട്ടന് നല്ലൊരു ഭാ​ര്യയുണ്ട്. മക്കളുണ്ട്. അവര്‍ സന്തോഷകരമായി അവരുടെ ലൈഫ് മുന്നോട്ട് കൊണ്ട് പോകുകയാണ്. ഞാൻ സുധിച്ചേട്ടനെ വിവാഹം കഴിച്ചതാണ്. ദാസേട്ടന്‍ എന്റെ സഹോദരനാണ്", എന്നായിരുന്നു രേണുവിന്റെ മറുപടി. 

89കിലോയിൽ നിന്നും 78ലേക്ക്, 20ദിവസത്തെ ട്രെയിനിം​ഗ്,നടപ്പും ഇരിപ്പും മമ്മൂട്ടിയെ പോലെ:ട്വിങ്കിൾ സൂര്യ പറയുന്നു

"ഞാൻ വിവാഹിതനാണ്. മൂന്ന് കുട്ടികളുടെ അച്ഛനാണ്. ഭാര്യ ടീച്ചറാണ്. കുടുംബം നല്ല രീതിയിൽ സന്തോഷമായി പോകുന്നുണ്ട്. വൈഫ് സപ്പോർട്ടാണ്. നമ്മൾ മോശമായൊന്നും ചെയ്തില്ലല്ലോ. ലിപ് ലോക്കൊന്നും ചെയ്തിട്ടില്ലല്ലോ. ആളുകൾ അത്തരത്തിലൊക്കെയാണ് കമന്റ് ഇടുന്നത്. അഭിനയം അഭിനയം മാത്രമാണ്. അങ്ങനയെ അതിനെ കാണാൻ പാടുള്ളൂ", എന്ന് ദാസേട്ടനും പറയുന്നു. 

സുധിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും അഭിനയിക്കാൻ വിടില്ലെന്നുള്ള കമന്റിന്, "ഓ പിന്നെ.. എന്റെ കെട്ടിയോനെ ഇവർക്കാണോ അറിയുന്നത്. എന്റെ കെട്ടിയോനെ എനിക്ക് അറിയാം. ആ മനുഷ്യന്റെ രണ്ട് പിള്ളേരുടെ അമ്മയല്ലേ ഞാൻ", എന്നാണ് രേണു സുധി മറുപടി നൽകിയത്. അതേസമയം, ഇരുവരും ഒന്നിച്ചൊരു സിനിമ ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത