കുട്ടികള്‍ക്കായി കൊച്ചുവീടുണ്ടാക്കി ഹരീഷ് കണാരന്‍: നൊസ്റ്റു അടിപ്പിക്കല്ലേയെന്ന് ആരാധകര്‍

Web Desk   | Asianet News
Published : Mar 31, 2020, 07:47 PM IST
കുട്ടികള്‍ക്കായി കൊച്ചുവീടുണ്ടാക്കി ഹരീഷ് കണാരന്‍: നൊസ്റ്റു അടിപ്പിക്കല്ലേയെന്ന് ആരാധകര്‍

Synopsis

മലയാളിയുടെ പ്രിയപ്പെട്ട ജാലിയൻ കണാരൻ കുട്ടികൾക്കൊപ്പം തിരക്കിലാണ്.

ഹരീഷ് കണാരന്‍ അഥവാ ജാലിയന്‍ കണാരന്‍ എന്ന പേര് കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. ജാലിയന്‍ കണാരന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ ഹാസ്യതാരമായി മാറിയ നടനാണ് ഹരീഷ് പെരുമണ്ണ. കോമഡി സ്‌റ്റേജുകളില്‍നിന്നും മലയാളസിനിമയിലെ തിരക്കുള്ള ഹാസ്യതാരമായി ഹരീഷ് മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹരീഷ്, കഴിഞ്ഞ ദിവസം പങ്കുവച്ച ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

തിരക്കുകളില്‍ നിന്നെല്ലാമൊഴിഞ്ഞ താരം കുട്ടികള്‍ക്ക് കളിക്കാനായി വീട്ടുമുറ്റത്ത് കൊച്ചു വീടുണ്ടാക്കി കൊടുത്തിരിക്കുകയാണ്. 'വീട്ടിലിരുന്നപ്പോള്‍ കുട്ടികള്‍ക്ക് കളിക്കാന്‍ ഉണ്ടാക്കിയതാണ്' എന്നു പറഞ്ഞാണ് ഹരീഷ് ഫോട്ടോ ഷെയര്‍ ചെയതിരിക്കുന്നത്. താരത്തിന്റെ കൂടെ മക്കളേയും കാണാം. ചിത്രത്തില്‍ മക്കളായ ധ്യാന്‍ ഹരിയുടേയും, ധ്വനിയുടേയും കൂടെ ഹരീഷും കളിവീട്ടിലിരിക്കുന്നത് കാണാം. ഉത്സാഹകമ്മിറ്റി എന്ന സിനിമയിലൂടെ തന്റെ സിനിമാജീവിതം ആരംഭിച്ച താരം അറുപതോളം മലയാള സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

100% ഇഷ്ടം, അന്ന് വേണ്ടെന്ന് വച്ചു, എന്തിന് ചീഞ്ഞ് അടിയാകണം: ഗോപി സുന്ദറുമായി പിരിയാനുള്ള കാരണം പറഞ്ഞ് അമൃത സുരേഷ്
ഹോട്ടലുകളിൽ താമസിക്കുന്നതല്ല യാത്ര, അത് അനുഭവിക്കണം തൊട്ടറിയണം: വിമർശകർക്ക് അരുണിമയുടെ മറുപടി