ഹരിതയും ശരത്തും വിവാഹിതരായി?; കിടിലന്‍ വെഡ്ഡിംഗ് ടീസര്‍ കണ്ട് 'കണ്‍ഫ്യൂഷനില്‍'ആരാധകര്‍

Published : Dec 08, 2019, 05:10 PM IST
ഹരിതയും ശരത്തും വിവാഹിതരായി?; കിടിലന്‍ വെഡ്ഡിംഗ് ടീസര്‍ കണ്ട് 'കണ്‍ഫ്യൂഷനില്‍'ആരാധകര്‍

Synopsis

ഹരിതയുടെയും ശരത്തിന്റെയും വെഡ്ഡിംഗ് ടീസര്‍ കണ്ട് അമ്പരന്ന് ആരാധകര്‍.  

ടെലിവിഷന്‍ പരമ്പരകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ഭ്രമണവും ഭാര്യയും.   രണ്ട് കഥകള്‍ പറഞ്ഞ രണ്ട് പരമ്പരകളിലും പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങളായിരുന്നു ഹരിതയും ശരത്തും. ശരത്തായി എത്തിയത് അരുണ്‍ രാഘവും, ഭ്രമണത്തില്‍ ഹരിതയായി എത്തിയത് സ്വാതി നിത്യാനന്ദുമായിരുന്നു. ഇരുവരെയും പ്രേക്ഷകര്‍ സ്വന്തമാക്കിയതും പെട്ടെന്നായിരുന്നു.

കഴിഞ്ഞ തവണ ഏഷ്യാനെറ്റ് ലൈവില്‍ വന്നപ്പോഴും സ്വാതിയോട് സീരിയലിനെ കുറിച്ചും ശരത്തിനെ കുറിച്ചും ആരാധകര്‍ ചോദിച്ചിരുന്നു. സ്റ്റാര്‍ മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയുടെ ലൊക്കേഷനില്‍ നിന്നുള്ള ലൈവിനിടെയായിരുന്നു ആരാധകരുടെ ചോദ്യം.

ഭാര്യ പരമ്പരയ്ക്ക് ശേഷം അരുണ്‍ നിരവധി പര്മരകളില്‍ എത്തിയെങ്കിലും സ്വാതി പരമ്പരകളിലൊന്നും എത്തിയില്ല. അടുത്തിടെ ആരംഭിച്ച സ്റ്റാര്‍ മ്യൂസിക് എന്ന പരിപാടിയില്‍ സ്വാതി എത്തിയിരുന്നു. ഒരു വീഡിയോഏഷ്യാനെറ്റ്. പുറത്തുവിട്ടിരുന്നു. വെഡ്ഡിങ് ടീസര്‍ രൂപത്തിലാണ് വീഡിയോ.

യാരോ യാരോടി എന്ന അലൈപായുതേ ചിത്രത്തിലെ ഗാനത്തിന് വര്‍ണാഭമായി കൊറിയോഗ്രഫി ചെയ്ത വീഡിയോ ഇതിനോടകം ആരാധകരില്‍ സംശയമുണ്ടാക്കുകയാണ്. പുതിയ പരമ്പര വരുന്നതിനുള്ള മുന്നൊരുക്കമാണോ അതോ സ്റ്റാര്‍ മ്യൂസിക്കിന്റെ ഭാഗമായിട്ടാണോ ഈ വീഡിയോ എന്നും ചിലര്‍ സംശയിക്കുന്നു

കുറെ നാളുകൾക്ക് ശേഷം സ്വാതിയെ സ്‌ക്രീനിൽ കാണുന്നതിന്‍റെ സന്തോഷവും പ്രേക്ഷകര്‍ക്കുണ്ട്. എല്ലാറ്റിനും അപ്പുറം, അവര്‍ ശരിക്കും കല്യാണം കഴിച്ചോ എന്നാണ് മറ്റു ചിലരുടെ സംശയം!. ഏതെങ്കിലും സീരിയല്‍ വരുന്നതിന്‍റെ മുന്നൊരുക്കമാകാം വീഡിയോ എന്ന് പറയുന്നവരും നിലവിലെ ഏതെങ്കിലും സീരിയല്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആകുലപ്പെടുന്നവരും വരെയുണ്ട്. എന്നാല്‍ സംഭവം മറ്റൊന്നാണ്. കോമഡി സ്റ്റാര്‍സിന്‍റെ 1111 എപ്പിസോഡ് ആഘോഷത്തിന്‍റെ പ്രൊമോഷന്‍ വീഡിയോ ആണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. മിനിസ്‌ക്രീനിലെ നിരവധി താരങ്ങൾ പരിപാടിക്കെത്തിയിരുന്നു. ആഘോഷമായ പരിപാടിയുടെ സംപ്രേഷണവും കഴിഞ്ഞു. എന്തായാലും വീഡിയോ അങ്ങനെ വിടാന്‍ ആരാധകര്‍ ഉദ്ദേശിച്ചിട്ടില്ല. ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍