Katrina Kaif - Vicky Wedding : കത്രീന വിക്കി വിവാഹത്തിന് 'സല്‍മാന്‍ ഖാന്‍' കുടുംബത്തിന് ക്ഷണം ലഭിച്ചോ?

Web Desk   | Asianet News
Published : Dec 02, 2021, 07:11 PM ISTUpdated : Dec 02, 2021, 07:15 PM IST
Katrina Kaif - Vicky Wedding : കത്രീന വിക്കി വിവാഹത്തിന് 'സല്‍മാന്‍ ഖാന്‍' കുടുംബത്തിന് ക്ഷണം ലഭിച്ചോ?

Synopsis

രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന റിസോര്‍ട്ട് ആണ് വിവാഹവേദി. വിക്കി കൗശലിന് വിവാഹം മെയ് മാസത്തില്‍ നടത്താനായിരുന്നു താല്‍പര്യമെന്നും എന്നാല്‍ ഡിസംബര്‍ എന്നത് കത്രീനയുടെ താല്‍പര്യമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

ബോളിവുഡ് താരങ്ങളായ കത്രീന കൈഫിലും (Katrina Kaif) വിക്കി കൗശലിനും (Vicky Kaushal) ഇടയിലുള്ള 'അടുപ്പം' സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ഹാഷ് ടാഗുകള്‍ സൃഷ്‍ടിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിനു മേലെയായി. ഇരുവരും വിവാഹിതരാവാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കും അത്ര തന്നെ പഴക്കമുണ്ട്. എന്നാല്‍ ഇപ്പോഴിതാ ആ വാര്‍ത്തകള്‍ അവസാനം സത്യമാവാന്‍ പോകുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോളിവുഡില്‍ വലിയ ആരാധകവൃന്ദമുള്ള ഈ താരങ്ങള്‍ ഡിസംബര്‍ ആദ്യ വാരം വിവാഹിതരാകുമെന്ന് (Katrina Kaif - Vicky Wedding) ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന റിസോര്‍ട്ട് ആണ് വിവാഹവേദി. വിക്കി കൗശലിന് വിവാഹം മെയ് മാസത്തില്‍ നടത്താനായിരുന്നു താല്‍പര്യമെന്നും എന്നാല്‍ ഡിസംബര്‍ എന്നത് കത്രീനയുടെ താല്‍പര്യമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മണിക്കൂറുകളോളം നീളുന്ന ചടങ്ങുകളും ആഘോഷങ്ങളുമായുള്ള ഔട്ട്ഡോര്‍ വെഡ്ഡിംഗ് ആണ് കത്രീന മനസില്‍ കാണുന്നതെന്നും രാജസ്ഥാനില്‍ മെയ് മാസത്തില്‍ അത്തരമൊരു ചടങ്ങ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരമം ഡിസംബര്‍ മാസം തീരുമാനിക്കുകയായിരുന്നുവെന്നും ബോളിവുഡ് ലൈഫിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്നാല്‍ ഇപ്പോള്‍ മറ്റൊരു ചൂടേറിയ ചര്‍ച്ചയും ബോളിവുഡില്‍ നടക്കുന്നുണ്ട്. കത്രീന വിക്കി വിവാഹത്തിന് സല്‍മാന്‍ ഖാന്‍ കുടുംബത്തിന് ക്ഷണം ഉണ്ടോ എന്നതാണ് ചൂടേറിയ ചോദ്യം. ഇത് സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇതില്‍ പ്രധാനം സല്‍മാന്‍റെ കുടുംബത്തിലെ അംഗങ്ങളായ സല്‍മാന്‍റെ സഹോദരിമാരായ അര്‍പ്പിത ഖാനും, അല്‍വിരയും കത്രീനയുടെ അടുത്ത സുഹൃത്തുക്കളാണ് എന്നതാണ്. ഇതിനാല്‍ തന്നെ സല്‍മാന്‍ കുടുംബത്തിന് ക്ഷണം ഉണ്ടെന്നായിരുന്നു അഭ്യൂഹം.

എന്നാല്‍ ഇത് തെറ്റാണ് എന്നതാണ് പുതിയ വാര്‍ത്ത. ഇത്തരത്തില്‍ ഒരു ക്ഷണവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അര്‍പ്പിതയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചതെന്ന് ഇന്ത്യടുഡേ.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍പ്പിതയ്ക്കോ അല്‍വിരയ്ക്കോ ഒരു തരത്തിലുള്ള ക്ഷണവും ലഭിച്ചിട്ടില്ല. ഇവര്‍ വിവാഹത്തില്‍ പങ്കെടുക്കും എന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണ് കുടുംബ വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. 

ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. സംവിധായകന്‍ കബീര്‍ ഖാന്‍റെ മുംബൈയിലെ വസതിയില്‍ വച്ച് തീര്‍ത്തും സ്വകാര്യമായി നടത്തിയ ചടങ്ങ് ആയിരുന്നു ഇത്. പാപ്പരാസികളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഇരുവരും രണ്ട് കാറുകളിലായാണ് ചടങ്ങിനെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിക്കി കൗശലിനൊപ്പം സഹോദരന്‍ സണ്ണിയും മാതാപിതാക്കളുമാണ് എത്തിയത്. കത്രീനയ്ക്കൊപ്പം സഹോദരി ഇസബെല്ലും അമ്മ സുസെയ്‍നും. 

സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനാവുന്ന കോഫി വിത്ത് കരണ്‍ എന്ന അഭിമുഖ പരിപാടിയില്‍ വിക്കി കൗശലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കത്രീന പങ്കുവച്ചതോടെയാണ് ഇരുവര്‍ക്കുമിടയിലെ 'അടുപ്പം' സോഷ്യല്‍ മീഡിയയും പിന്നീട് മാധ്യമങ്ങളും ശ്രദ്ധിക്കുന്നത്. 2019ലെ സീ സിനി അവാര്‍ഡ്‍സിലും ഇരുവര്‍ക്കുമിടയില്‍ രസകരമായ നിമിഷങ്ങളുണ്ടായി. പിന്നീട് പലപ്പോഴും, രണ്ടിലൊരാളുടെ പിറന്നാളിനും മറ്റും ട്വിറ്ററില്‍ പലതവണ ഇരുവരും ട്രെന്‍ഡിംഗ് ടാഗുകളായി. വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സര്‍ദാര്‍ ഉദ്ധം ആണ് വിക്കി കൗശലിന്‍റേതായി അവസാനം റിലീസ് ചെയ്യപ്പെട്ട സിനിമ. അതേസമയം അക്ഷയ് കുമാര്‍ നായകനായ സൂര്യവംശിയാണ് കത്രീനയുടേതായി പുറത്തെത്തിയ അവസാന ചിത്രം. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത