'മുഖം പോലും കാണിക്കാതെ അയാൾ എന്‍റെ സന്തോഷകരമായ ജീവിതം തകര്‍ക്കാന്‍ ലക്ഷ്യമിടുന്നു'

Published : May 15, 2024, 07:58 AM IST
'മുഖം പോലും കാണിക്കാതെ അയാൾ എന്‍റെ സന്തോഷകരമായ ജീവിതം തകര്‍ക്കാന്‍ ലക്ഷ്യമിടുന്നു'

Synopsis

ഇപ്പോഴിതാ തനിക്ക് എതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ആര്യ. 

മുറ്റത്തെ മുല്ല എന്ന സീരിയലിലെ നായിക അശ്വതി. സ്വയംവരം എന്ന സീരിയലില്‍ ശാരിക എന്ന വേഷവും ചെയ്തു മിനി സ്‌ക്രീനിന്റെ സ്വന്തമായതാണ് നടി ആര്യ അനിൽ. ഇതിനൊക്കെ പുറമെ മികച്ച നർത്തകി ആയും, ഇൻഫ്ലുവെൻസർ ആയും സോഷ്യൽ മീഡിയക്കും ഏറെ സുപരിചിതയായ താരം. അടുത്തിടെയാണ് നടി വിവാഹിതയായത്. എന്നാൽ താരത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞദിവസം രഞ്ജിത്ത് എന്ന യുവാവ് രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ തനിക്ക് എതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ആര്യ. എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാൻ ഈ നിലയിൽ എത്താൻ എന്റെ കൂടെ നിന്നവർക്കും വേണ്ടിയാണു ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വര്‍ഷമായി ഞാൻ ശരത്തേട്ടനുമായി എന്‍ഗേജ്ഡ് ആണെന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം കഴിച്ചയതെന്നും എല്ലാവർക്കും അറിയുന്നതാണ്.

ഈ നാലു വര്‍ഷ കാലയളവില്‍ എന്‍റെ നിശ്ചയം എന്റെ വിവാഹം എല്ലാം തന്നെ പബ്ലിക്കായി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകൾ ആണ്. ആ സമയത്ത് ഒന്നും തന്നെ ഉന്നയിക്കാത്ത ആരോപണമാണ് എന്നെയും എന്റെ കുടുംമ്പത്തെയും അപകീർത്തി പെടുത്താൻ ചിലർ നടത്തിയിരിക്കുന്നത്. 
സന്തോഷകരമായി പോകുന്ന എന്‍റെ ഈ ജീവിതത്തെ ടാർജറ്റ് ചെയ്തുകൊണ്ട് ഇപ്പോൾ ഫേക്ക് അലിഗേഷൻ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണൻ എന്ന ആൾ എന്‍റെ അച്ഛനുമായി സാമ്പത്തിക ഇടപാടിൽ ശത്രുത ഉള്ള വ്യക്തിയാണ് അതിന്റെ പേരിൽ എന്നെ അപകീർത്തി പെടുത്താൻ ആണ് അയാൾ ശ്രമിക്കുന്നത്.

ആർട്ടിസ്റ്റും, ഇൻഫ്ലുവെൻസറും ആയ എനിക്ക് എതിരെ ഇങ്ങനെ ഒരു തെറ്റായ ആരോപണം നടത്തിയാൽ എത്രത്തോളം ആളുകളിലേക്ക് എത്തും എന്ന് വ്യക്തമായ പ്ലാനിങ്ങോടെയാണ് ചെയ്തിരിക്കുന്നത്. മുഖം പോലും കാണിക്കാതെ ഇപ്പോൾ അയാൾ പറയുന്ന കാര്യങ്ങളിൽ ഒരു വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവ് ഉണ്ടെന്ന് പറയുന്നത് അല്ലാതെ ഒന്നും പുറത്തുകാണിച്ചിട്ടില്ല. രഞ്ജിത്തിന്‍റെ വീഡിയോ വന്നതിന്റെ പ്രതികരണം മാത്രമാണ് ഇത്. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു വ്യക്തത വരുത്തണം എന്ന് തോന്നി. ഞാൻ കൂടുതൽ തെളിവുകളുമായി വരും- ആര്യ കുറിച്ചു.

കല്യാണപ്പാട്ടുമായി ബേസിലും ടീമും; 'ഗുരുവായൂരമ്പല നടയില്‍' വീഡിയോ സോംഗ്

'എവിടെ കൊണ്ടിട്ടാലും അവൾ സർവൈവ് ചെയ്യും',മകളെക്കുറിച്ച് ലക്ഷ്മി പ്രമോദ്

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക