ഹൃദയം പോസ്റ്ററിന്റെ ‘ലാലേട്ടൻ‘ വെർഷൻ; രണ്ടുപേരും ഒരുപോലെ ഉണ്ടല്ലോയെന്ന് ആരാധകർ

Web Desk   | Asianet News
Published : Oct 04, 2021, 10:06 AM ISTUpdated : Oct 04, 2021, 10:09 AM IST
ഹൃദയം പോസ്റ്ററിന്റെ ‘ലാലേട്ടൻ‘ വെർഷൻ; രണ്ടുപേരും ഒരുപോലെ ഉണ്ടല്ലോയെന്ന് ആരാധകർ

Synopsis

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. 

പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'(Hridayam). കൊവിഡ്(covid) രണ്ടാംതരംഗത്തിനു ശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്ന, ഈ മാസം 25ന് ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങുമെന്ന പ്രഖ്യാപനവും എത്തിയിരുന്നു. ഇതിനായി ഒരു പോസ്റ്ററും(movie poster) അണിയറ പ്രവർത്തകർ പുറത്തിറക്കി. ഈ പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

പോസ്റ്ററിലെ പ്രണവിനെ കാണാൻ പഴയകാലത്തെ മോഹൻലാലിനെ പോലെയുണ്ടെന്നായിരുന്നു വിനീത് പങ്കുവച്ച പോസ്റ്റിന് താഴെ വന്നിരുന്ന കമന്റുകൾ. പിന്നാലെ പോസ്റ്ററിൽ പ്രണവിന് പകരം മോഹൻലാലിന്റെ ചിത്രവും പ്രത്യക്ഷപ്പെട്ടു. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെന്റിം​ഗ് ആയിരിക്കുന്നത്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്‍റെ സംഗീത സംവിധായകന്‍. 

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. 

ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത