പുത്തൻ ലുക്കിൽ പ്രിയതാരം; കണ്ടിട്ട് മനസിലാകുന്നില്ലെന്ന് ആരാധകർ

Published : Oct 03, 2021, 11:08 PM IST
പുത്തൻ ലുക്കിൽ പ്രിയതാരം; കണ്ടിട്ട് മനസിലാകുന്നില്ലെന്ന് ആരാധകർ

Synopsis

പരമ്പരയില്‍ അലസനായ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായാണ് ജയകുമാര്‍ എത്തുന്നതെങ്കിലും, യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല.

പ്രിയപ്പെട്ട താരങ്ങളുടെ വ്യത്യസ്തമായ ചിത്രങ്ങള്‍ കണ്ടെത്തുന്നതും, അത് ആരാണെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതുമെല്ലാം ആരാധകരുടെ നേരം പോക്കുകളാണ്. അത് ഏറെ പ്രിയപ്പെട്ട താരങ്ങളുടേതാണെങ്കിൽ ആവേശവും കൂടും. അത്തരത്തില്‍ ആരാധകർക്ക് ലഭിച്ച ഒരു താരത്തിന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍  ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

തട്ടീം മുട്ടീം പരമ്പരയിലെ ലീവെടുത്ത് കവിതാ ഭ്രാന്തുമായി നടക്കുന്ന അർജുനെന്ന ജനപ്രിയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയകുമാർ പരമേശ്വരൻ പിള്ളയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.  പ്രേക്ഷകർ മീശയും താടിയുമില്ലാതെ കണ്ട് പരിചയിച്ച അർജുനന്റെ, രോമാവൃതമായ മുഖത്തോടെയുള്ള പുതിയ മേക്കോവറാണ് ആരാധകശ്രദ്ധ നേടിക്കൊടുത്തത്.

പരമ്പരയില്‍ അലസനായ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായാണ് ജയകുമാര്‍ എത്തുന്നതെങ്കിലും, യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. അധ്യാപകനായി സര്‍വീസില്‍ കയറിയ ജയകുമാര്‍ വിരമിക്കുന്നത് സര്‍വേ ഡിപ്പാര്‍ട്ട്മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറായാണ്. അഭിനയത്തില്‍ മാത്രമല്ല ജയകുമാറിന്റെ മിടുക്ക്, താരം ഒന്നാന്തരം കാര്‍ട്ടൂണിസ്റ്റും കവിയും കൂടിയാണ്. പരമ്പരയിലെ കഥാപാത്രം പാടുന്ന നിമിഷ കവിതകളെല്ലാം താരം തന്നെ കയ്യില്‍ നിന്നിടുന്നതാണെന്നതാണ് അതിശയിപ്പിക്കുന്നത്

2011 നവംബർ അഞ്ചിനാണ് പരമ്പര ആരംഭിക്കുന്നത്. ഏറെ ജനപ്രീതി നേടിയ ഈ കുടുംബപരമ്പരയ്ക്ക് 2014, 2016 വർഷങ്ങളിൽ സംസ്ഥാന ടെലിവിഷൻ അവാർഡും ലഭിച്ചിരുന്നു. ജയകുമാറിന് പുറമെ കെപിഎസി ലളിത. മഞ്ജു പിള്ള തുടങ്ങിയ നരിവധി താരങ്ങളും വേഷമിടുന്നുണ്ട്.
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത