രാഖി സാവന്തിന്‍റെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍; സ്റ്റേഷന് മുന്നില്‍ ബോധം കെട്ട് വീണ് രാഖി

Published : Feb 08, 2023, 11:07 AM ISTUpdated : Feb 08, 2023, 11:11 AM IST
രാഖി സാവന്തിന്‍റെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍; സ്റ്റേഷന് മുന്നില്‍ ബോധം കെട്ട് വീണ് രാഖി

Synopsis

ഉച്ചയോടെ മുംബൈയിലെ ഒഷിവാര പോലീസ് സ്റ്റേഷന് മുന്നില്‍ സംഭവത്തില്‍ രാഖി മാധ്യമങ്ങളോട് സംസാരിച്ചു

മുംബൈ: മുംബൈയിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് ബിഗ് ബോസ് താരം രാഖി സാവന്ത്. തന്‍റെ പണം മോഷ്ടിച്ചെന്ന്  ആരോപിച്ച് രാഖി നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ഇവരുടെ ഭര്‍ത്താവ് ആദിൽ ദുറാനിയെ അറസ്റ്റ് ചെയ്തിരുന്നു. ഐപിസി സെക്ഷൻ 406, 420 പ്രകാരമാണ് ഒഷിവാര പോലീസ് രാഖിയുടെ പരാതിയില്‍ എഫ്‌ഐആർ ഫയൽ ചെയ്തത്. 

വൈകുന്നേരത്തോടെ പോലീസ് എഫ്‌ഐആറിൽ ഐപിസി 498 (എ), 377 എന്നീ വകുപ്പുകളും ചേർത്തു. ആദിലിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ആദിൽ ഫ്‌ളാറ്റിൽ നിന്ന് പണവും ആഭരണങ്ങളും അപഹരിച്ചുവെന്നാണ് രാഖിയുടെ ആരോപണം.പിന്നീട് വധശ്രമം നടത്തിയെന്നും ആരോപിച്ചു

ഉച്ചയോടെ മുംബൈയിലെ ഒഷിവാര പോലീസ് സ്റ്റേഷന് മുന്നില്‍ സംഭവത്തില്‍ രാഖി മാധ്യമങ്ങളോട് സംസാരിച്ചു - "ആദിൽ രാവിലെ വീട്ടിൽ എന്നെ ആക്രമിക്കാന്‍ എത്തി, ഞാൻ ഉടൻ പോലീസിനെ വിളിച്ചു. അവൻ എന്റെ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുന്നത് ഇപ്പോള്‍ പതിവാണ്. ഇന്നും അവൻ എന്നെ വീട്ടിൽ തല്ലാൻ വന്നു. മധ്യമങ്ങളിൽ ആദിലിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം" - രാഖി വിവരിച്ചു.

രാഖിയുടെ സഹോദരൻ രാകേഷും രാഖിയെ പിന്തുണച്ച് രംഗത്ത് എത്തി. ആദിൽ തന്നെ ശാരീരികമായും വാക്കാലും തന്‍റെ സഹോദരിയെ ആക്രമിച്ചുവെന്ന് ഇയാള്‍ പറഞ്ഞു. അതേ സമയം സംഭവം വിശദീകരിക്കവെ രാഖി പൊലീസ് സ്റ്റേഷന് മുന്നില്‍ ബോധംകെട്ടു വീണു. 

2022-ൽ താൻ ആദിലിനെ വിവാഹം കഴിച്ചതായി രാഖി കഴിഞ്ഞ മാസമാണ് വെളിപ്പെടുത്തിയത്. 2022 മെയ് 29 നാണ് വിവാഹം നടന്നതെന്ന് കാണിക്കുന്ന അവരുടെ വിവാഹ സർട്ടിഫിക്കറ്റിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനം രാഖിയുടെ മാതാവിന്‍റെ മരണത്തിന് ശേഷമാണ് ദമ്പതികളുടെ ബന്ധത്തില്‍ വിള്ളല്‍ വന്നത്.  ആദിലിന് വിവാഹേതര ബന്ധമുണ്ടെന്നും രാഖി നേരത്തെ ആരോപിച്ചിരുന്നു.

'എന്‍റെ ഭര്‍ത്താവിന് അവിഹിതമുണ്ട്': തുറന്ന് പറഞ്ഞ് നടി രാഖി സാവന്ത്

വീട്ടില്‍ കയറി മര്‍ദ്ദിച്ചു; നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യയ്ക്കെതിരെ അമ്മ കേസ് കൊടുത്തു
 

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്