'ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു'; പോകാതിരുന്നതിന് കാരണം പറഞ്ഞ് ആദില്‍

Published : Dec 29, 2023, 09:53 PM IST
'ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു'; പോകാതിരുന്നതിന് കാരണം പറഞ്ഞ് ആദില്‍

Synopsis

എമ്പുരാനില്‍ ആദിലിന് വേഷമുണ്ട്

നടനായും അവതാരകനായുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ആദിൽ ഇബ്രാഹിം. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ആദിൽ ശ്രദ്ധ നേടുന്നത്. പേളി മാണിക്കൊപ്പം അവതാരകനായി എത്തിയ ആദിലിന് നിരവധി ആരാധകരുണ്ടായി. പിന്നീട് അച്ചായൻസ്, ലൂസിഫർ അടക്കമുള്ള ഒരുപിടി സിനിമകളിലൂടെയും ആദിൽ തിളങ്ങി. നിലവിൽ എമ്പുരാൻ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടൻ.

ഇപ്പോഴിതാ ആദിലിന്റെ പുതിയ ഒരു അഭിമുഖവും ശ്രദ്ധനേടുകയാണ്. സൈന പ്ലസിന് നൽകിയ അഭിമുഖത്തിൽ ഡി ഫോർ ഡാൻസ് കാലഘട്ടത്തെക്കുറിച്ചും ബിഗ് ബോസിൽ നിന്നും വിളിച്ചിട്ട് പോകാതിരുന്നതിനെ കുറിച്ചുമൊക്കെ പറയുകയാണ് ആദിൽ. "ഏറ്റവും അധികം ആരാധകരെ തന്നത് ഡി ഫോർ ഡാൻസ് ആണ്. ഫ്ലോറിലിട്ട് ഓടിച്ച് എന്റെ മുടിയൊക്കെ വെട്ടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. മൊത്തത്തിൽ ഫൺ പരിപാടി അല്ലേ, നല്ല രസമായിരുന്നു. എനിക്ക് സിനിമയുമായി വീണ്ടുമൊരു ബന്ധം ഉണ്ടാക്കി തന്നത് ഡി ഫോർ ഡാൻസാണ്. പേളി നല്ല രീതിയിൽ സപ്പോർട്ട് ചെയ്തിരുന്നു. പ്രസന്ന മാസ്റ്റർ ഉൾപ്പെടെയുള്ള ജഡ്ജസിനോട് നല്ല ബഹുമാനമുണ്ട്. എന്നാൽ അതൊന്നും കാണിക്കാതെയുള്ള പരിപാടിയാണ് അവിടെ ചെയ്യാൻ ശ്രമിച്ചത്".

"പേളി പങ്കെടുത്ത ബിഗ്‌ബോസ് സീസണിലേക്ക് എന്നെയും വിളിച്ചിരുന്നു. ഇപ്പോഴും എന്നെ കൊണ്ട് അത് പറ്റുമെന്ന് തോന്നുന്നില്ല. പേളി പോയത് കൊണ്ട് അവൾക്ക് വേറെ ലെവലിൽ ഒരു ജീവിതമായി. എനിക്ക് പറ്റുന്ന ഷോ അല്ല അത്. എത്ര ചിരിച്ചു സംസാരിക്കുന്ന ആളാണ് എങ്കിലും എന്നെ ചൊറിഞ്ഞാൽ ഞാനും ചൊറിയുമല്ലോ. അങ്ങനെ ദേഷ്യമൊക്കെയുള്ള ആളാണ് ഞാൻ. ഇപ്പോഴും എനിക്ക് അതിൽ ഖേദമൊന്നുമില്ല. കാരണം ബിഗ്‌ബോസ് ചിലപ്പോ എനിക്ക് പറ്റുന്നതാവില്ല," ആദിൽ പറയുന്നു.

എമ്പുരാന് പുറമെ റഹ്മാൻ നായകനാകുന്ന ഒരു വെബ്സീരീസിലും ആദിൽ അഭിനയിക്കുന്നുണ്ട്. അതിന്റെ ചിത്രീകരണാർത്ഥം നിലവിൽ കൊച്ചിയിലാണ് ആദിൽ.

ALSO READ : ചുവപ്പിൽ മനോഹരിയായി പ്രേക്ഷകരുടെ സ്വന്തം 'അപ്പു'; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത