ചുവപ്പിൽ മനോഹരിയായി പ്രേക്ഷകരുടെ സ്വന്തം 'അപ്പു'; വീഡിയോ

Published : Dec 29, 2023, 09:46 PM IST
ചുവപ്പിൽ മനോഹരിയായി പ്രേക്ഷകരുടെ സ്വന്തം 'അപ്പു'; വീഡിയോ

Synopsis

റീൽസുകളും വീഡിയോയുമൊക്കെയായി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് രക്ഷ

സാന്ത്വനം എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രക്ഷ രാജ്. സാന്ത്വനത്തിൽ അപർണ എന്ന കഥാപാത്രമായെത്തി കുടുംബ പ്രേക്ഷകരുടെ മനം കവരുകയാണ് താരമിപ്പോൾ. നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സീരിയലിലും രക്ഷ പ്രേക്ഷകമനം കവർന്നിരുന്നു. അഭിനയത്തിനു പുറമേ മോഡലിംഗിലും സജീവമാണ് രക്ഷ. നിരവധി ഫോട്ടോഷൂട്ടുകളും താരം പങ്കുവയ്ക്കാറുണ്ട്.

റീൽസുകളും വീഡിയോയുമൊക്കെയായി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് രക്ഷ. ഇടയ്ക്ക് സാന്ത്വനം സീരിയൽ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോകളും രക്ഷ പങ്കുവയ്ക്കാറുണ്ട്. സാന്ത്വനത്തിൽ അൽപ്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് രക്ഷയുടേതെങ്കിലും താരത്തിന് ആരാധകരേറെയാണ്.

ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോഷൂട്ട്‌ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ചുവപ്പ് ഗൗണിൽ സുന്ദരിയായാണ് രക്ഷ പ്രത്യക്ഷപ്പെടുന്നത്. ക്രിസ്മസ് ദിനത്തോട് അനുബന്ധിച്ചായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്. ചെറിയ ചുവടുകൾ വെച്ച് മനോഹരമായാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. താരത്തിന്റെ ആരാധകരെല്ലാം മികച്ച അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്.

 

സാന്ത്വനത്തിനൊപ്പം 2020 മുതൽ രക്ഷയുണ്ട്. പ്രതീക്ഷിച്ചതിനെക്കാൾ വലിയ സ്വീകരണമാണ് രക്ഷയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ രക്ഷ കമർകാറ്റ് എന്ന തമിഴ് സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിൽ പിന്നീട് ഭാഗമായി. മലയാളി എന്ന കലാഭാവൻ മണി സിനിമയിലും അഭിനയിച്ചു. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിൽ സോഫി എന്ന കഥാപാത്രമായാണ് രക്ഷ മിനി സ്ക്രീനിലേക്ക് എത്തിയത്.

സാന്ത്വമാണ് കരിയറിൽ ബ്രേക്ക് നൽകിയതെന്ന് പലപ്പോഴായി രക്ഷ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് താരം വിവാഹിതയായത്. അർക്കജ് ആണ് രക്ഷയുടെ ഭര്‍ത്താവ്. ഐടി പ്രൊഫഷനലാണ് അദ്ദേഹം. വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ALSO READ : ആക്ഷന്‍ സര്‍വൈവല്‍ ഗണത്തില്‍ 'മായാവനം'; ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത