'പല നല്ല നിമിഷങ്ങളിലും ഭർത്താവിനെ മിസ് ചെയ്യാറുണ്ട്', മനസ് തുറന്ന് വീണ നായർ

Published : Apr 25, 2024, 02:00 PM IST
  'പല നല്ല നിമിഷങ്ങളിലും ഭർത്താവിനെ മിസ് ചെയ്യാറുണ്ട്', മനസ് തുറന്ന് വീണ നായർ

Synopsis

ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. 

കൊച്ചി: മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് വീണ നായർ. ടെലിവിഷനിലൂടെയാണ് വീണയെ മലയാളികൾ അടുത്തറിയുന്നത്. ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. അഭിനേത്രി എന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയും ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്. 

നിരവധി ഹിറ്റ് സീരിയലുകള്‍ ചെയ്ത നടി, പിന്നീട് ഹാസ്യ താരമായി ബിഗ് സ്‌ക്രീനിലേക്കും ചുവടുവെച്ചു. വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലെ വേഷം വലിയ ശ്രദ്ധ നേടിയതോടെ നിരവധി അവസരങ്ങളാണ് വീണയ്ക്ക് ലഭിച്ചത്. ബിഗ് ബോസ് റിയാലിറ്റി ഷോയും വീണയുടെ കരിയറിലും ജീവിതത്തിലും വലിയ മാറ്റങ്ങൾക്ക് കാരണമായി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ആർ ജെ അമനെ പ്രണയിച്ച് വിവാഹം ചെയ്തതെല്ലാം എല്ലാവരോടും പങ്കുവെച്ചിരുന്നു. പിന്നീട് ഇവർ വേർപിരിഞ്ഞതും താരം തന്നെയാണ് അറിയിച്ചത്. ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ഭർത്താവിനെ മിസ് ചെയ്യാറുണ്ടെന്ന് പറയുകയാണ് താരം.

 "ജീവിതതത്തിലെ നല്ല ഓർമ്മകളാണ് അതെല്ലാം, കുറെ നല്ല നിമിഷങ്ങൾ ഉണ്ടല്ലോ, അതെല്ലാം മറ്റൊരു അവസരത്തിൽ ഓർക്കാറുണ്ട്. അത്തരം നല്ല അവസരങ്ങളിൽ അമ്പാടിയുടെ അച്ഛനെ ഓർക്കാറുണ്ട്. അമ്പാടിയും പറയാറുണ്ട്. നമ്മുടെ ഓർമ്മകൾ ഒരിക്കലും മരിച്ച് പോകില്ല" വീണ പറയുന്നു.

ഇതുവരെയുള്ള കഥ കേട്ടിട്ട് ഭാവിയിൽ ഒന്നിച്ച് നിങ്ങളെ കാണാൻ കഴിയുമോയെന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു വീണയുടെ മറുപടി. ഇതുവരെയുള്ള കാര്യങ്ങൾ ഒന്നും പ്ലാൻ ചെയ്ത് സംഭവിചച്ചതല്ല, നാളെയെന്ത് സംഭവിക്കുമെന്നോ അറിയില്ല നോക്കാം എന്നാണ് വീണ പറയുന്നത്. തങ്ങൾ തമ്മിലാണ് പ്രശ്നം അത് മകനെ ഒരു കാരണവശാലും ബാധിക്കില്ലെന്നും വീണ വ്യക്തമാക്കുന്നുണ്ട്.

മതത്തിന്‍റെ പേരിലുള്ള ധ്രൂവീകരണം മുന്‍പില്ലാത്ത തരത്തില്‍ വര്‍ദ്ധിച്ചുവെന്ന് വിദ്യ ബാലന്‍

'ഒന്ന് സെറ്റിലാകണ്ടെ': ആമിര്‍ ഖാനോട് ചോദ്യവുമായി കപില്‍ ശര്‍മ്മ

PREV
Read more Articles on
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍