Asianet News MalayalamAsianet News Malayalam

മതത്തിന്‍റെ പേരിലുള്ള ധ്രൂവീകരണം മുന്‍പില്ലാത്ത തരത്തില്‍ വര്‍ദ്ധിച്ചുവെന്ന് വിദ്യ ബാലന്‍

സംദീഷിന്‍റെ അഭിമുഖ പരിപാടിയായ അണ്‍ഫില്‍ട്ടേര്‍ഡില്‍ സംസാരിക്കുകയായിരുന്നു വിദ്യ. രാജ്യം മതത്തിന്‍റെ പേരില്‍ കൂടുതല്‍ ധ്രൂവികരിക്കപ്പെട്ടോ എന്ന ചോദ്യത്തിനാണ് വിദ്യ മറുപടി പറഞ്ഞത്. 

Vidya Balan said that India has become more polarised when it comes to religion vvk
Author
First Published Apr 25, 2024, 12:48 PM IST

മുംബൈ: മതത്തിന്‍റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ടെന്ന് ബോളിവുഡ് നടി വിദ്യ ബാലന്‍. എന്തെങ്കിലും ഒരു മത സ്വത്വത്തിന് വേണ്ടി ആളുകള്‍ വളരെ വ്യഗ്രത കാണിക്കുന്നുണ്ടെന്നും. രാജ്യത്തിന് മുന്‍പ് ഇതുപോലെ ഒരു മത സ്വത്വം ഉണ്ടായിരുന്നില്ലെന്ന് വിദ്യ പറഞ്ഞു. 

സംദീഷിന്‍റെ അഭിമുഖ പരിപാടിയായ അണ്‍ഫില്‍ട്ടേര്‍ഡില്‍ സംസാരിക്കുകയായിരുന്നു വിദ്യ. രാജ്യം മതത്തിന്‍റെ പേരില്‍ കൂടുതല്‍ ധ്രൂവികരിക്കപ്പെട്ടോ എന്ന ചോദ്യത്തിനാണ് വിദ്യ മറുപടി പറഞ്ഞത്. 

“നമ്മള്‍ തീർച്ചയായും കൂടുതൽ ധ്രുവീകരിക്കപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് മുമ്പ് മതപരമായ ഒരു ഐഡന്‍റിറ്റി ഇല്ലായിരുന്നു, പക്ഷേ ഇപ്പോൾ എന്തുകൊണ്ടെന്ന് എനിക്കറിയില്ല. ഇത് രാഷ്ട്രീയം മാത്രമല്ല, സോഷ്യൽ മീഡിയയ്ക്കും പങ്കുണ്ട്  നാമെല്ലാവരും ഈ ലോകത്ത് നഷ്ടപ്പെട്ട് ഒരു ഐഡൻന്‍റിറ്റി തിരയുകയാണ്, അത് നമുക്കില്ലെന്ന് കരുതുന്നു. ഓർഗാനിക് ആയി ഇല്ലാത്ത കാര്യം സ്വയം എടുത്തിടാന്‍ ശ്രമിക്കുകയാണ്" വിദ്യ ബാലന്‍ പറഞ്ഞു.  

എല്ലാം മാറിയിട്ടുണ്ട്  മതത്തിന്‍റെ കാര്യത്തിലായാലും വോക്കായാലും ആളുകൾ പറയുന്നത്, 'ഇതാണ് ഞാൻ' എന്നാണ്. എന്നാൽ നിങ്ങൾ ആരാണെന്ന് നിങ്ങൾക്കറിയില്ല അതിനാലാണ് നിങ്ങൾ ഈ കാര്യങ്ങൾ അന്വേഷിക്കാൻ പോകുന്നത്. 

നമുക്കെല്ലാവർക്കും സ്വന്തമെന്ന ബോധം ആവശ്യമാണ്. ഈ ലോകത്ത്, സോഷ്യൽ മീഡിയയുടെ വ്യാപനത്തോടെ. നമ്മൾ എന്നത്തേക്കാളും ഏകാന്തത അനുഭവിക്കുന്നു. വളരെ ഉപരിപ്ലവമായ തലത്തിൽ, ഞങ്ങൾ ആശയങ്ങളോടും സങ്കൽപ്പങ്ങളോടും സൗകര്യപൂർവ്വം നമ്മെത്തന്നെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. രാജ്യം മാത്രമല്ല ലോകം ഇന്ന് ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു" - വിദ്യ പറയുന്നു.  

ഒരു മതപരമായ കെട്ടിടം നിര്‍മ്മിക്കാനും  ഫണ്ട് ആവശ്യപ്പെടുന്ന ആളുകൾക്ക് താൻ ഒരിക്കലും സംഭാവന നൽകാറില്ലെന്നും വിദ്യ തുറന്ന് പറഞ്ഞു. ആരോഗ്യ സംരക്ഷണം, ശുചിത്വം, വിദ്യാഭ്യാസം എന്നീ മേഖലയിലെ പ്രവര്‍ത്തനത്തിനെ താന്‍ സംഭവന  നൽകുവെന്നും താരം പറഞ്ഞു. താന്‍ ഭക്തിയുള്ള വ്യക്തി തന്നെയാണെന്നും. എല്ലാ ദിവസവും പൂജ ചെയ്യാറുണ്ടെന്നും വിദ്യ പറഞ്ഞു. 

സിനിമ കാണുന്നതിനേക്കാൾ ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യാനുണ്ട്: പ്രേക്ഷകരോട് ഫഹദ്

'വിജയ് അന്ന് പയ്യന്‍, ഇപ്പോ ബ്രാന്‍റ്' : ഗില്ലി റീ-റിലീസ് വന്‍ ഹിറ്റ്; ഗില്ലി 2 ആലോചന ശക്തം.!

Follow Us:
Download App:
  • android
  • ios