ഞാന്‍ പിന്മാറില്ല, ഞാനവരെ സഹായിക്കും: അഫ്ഗാന്‍ ജനതയ്ക്കായി ഇന്‍സ്റ്റഗ്രാമില്‍ ആദ്യ പോസ്റ്റിട്ട് ആഞ്ജലീന ജോളി

By Web TeamFirst Published Aug 21, 2021, 7:30 PM IST
Highlights

അഫ്ഗാന്‍ പെണ്‍കുട്ടിയുടെ വൈകാരികമായ കത്താണ് ആഞ്ജലീന ജോളി പങ്കുവച്ചിരിക്കുന്നത്. താലിബാന്‍ ഭരണത്തില്‍ അഫ്ഗാന്‍ ജനത അനുഭവിക്കേണ്ടിയിരിക്കുന്ന പ്രയാസങ്ങള്‍ കത്തില്‍ വിവരിക്കുന്നു.  

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാമില്‍ അപ്രതീക്ഷിതമായ പോസ്റ്റുമായി ഹോളിവുഡ് നടിയും സംവിധായകയുമായ ആഞ്ജലീന ജോളി. ലോകത്തെങ്ങും അടിസ്ഥാന മനുഷ്യവകാശങ്ങള്‍ക്കായി പോരാടുന്നവരുടെ ശബ്ദവും കഥകളുമാണ് ഈ പ്ലാറ്റ്ഫോം വഴി പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് 46 കാരിയായ ഹോളിവുഡ് താരം പറയുന്നു. അതിനായി ആദ്യമായി നടി പങ്കുവച്ചത് തനിക്ക് അഫ്ഗാനിസ്ഥാനിലെ ഒരു പെണ്‍കുട്ടി സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കത്തും. 

അഫ്ഗാന്‍ പെണ്‍കുട്ടിയുടെ വൈകാരികമായ കത്താണ് ആഞ്ജലീന ജോളി പങ്കുവച്ചിരിക്കുന്നത്. താലിബാന്‍ ഭരണത്തില്‍ അഫ്ഗാന്‍ ജനത അനുഭവിക്കേണ്ടിയിരിക്കുന്ന പ്രയാസങ്ങള്‍ കത്തില്‍ വിവരിക്കുന്നു.  അഫ്ഗാനിലെ പലര്‍ക്കും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത് അവര്‍ക്ക് വേണ്ടിയാണ് ഈ അക്കൗണ്ട് തുടങ്ങുന്നതെന്നും ആഞ്ജലീന ജോളി പറഞ്ഞു.

സെപ്തംബര്‍ 11 ആക്രമണത്തിന് രണ്ടാഴ്ച മുന്‍പ് അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഞാനുണ്ടായിരുന്നു, അന്ന് അഫ്ഗാനിസ്ഥാനില്‍ താലിബാനില്‍ നിന്നും രക്ഷപ്പെട്ട് നിരവധി അഭയാര്‍ത്ഥികള്‍ അവിടെ എത്തയിരുന്നു, അത് പോലെ തന്നെ 20 കൊല്ലത്തിനിപ്പുറവും സംഭവിക്കുന്നു. ഇത്രയും കാലം വലിയോതില്‍ പണവും സമയവും മുടക്കിയതും രക്തച്ചൊരിച്ചലുണ്ടായതും ഇതിന് വേണ്ടിയാണോ? ഈ പരാജയം മനസിലാക്കാന്‍ കഴിയുന്നില്ല.

വളരെ കഴിവുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥികളെ ഒരു ഭാരം കണക്കെ കാണുന്നത് ശരിയല്ല. അവര്‍ക്ക് ആവശ്യമുള്ള സഹായമുണ്ടായിരുന്നെങ്കില്‍ എന്തെല്ലാം അവര്‍ ചെയ്യുമായിരുന്നു. അവിടെയുള്ള സ്ത്രീകള്‍ വിദ്യാഭ്യാസം ആഗ്രഹിക്കുക മാത്രമല്ല. അതിന് വേണ്ടി പോരാടുക കൂടിയാണ് ചെയ്തത്. മുന്നോട്ട് വന്ന ചിലരെ പോലെ ഞാന്‍ പിന്മാറില്ല. ഞാനവരെ സഹായിക്കും. നിങ്ങളും എന്നോടൊപ്പം ഉണ്ടാകുമെന്ന് കരുതുന്നു. ആഞ്ജലീന ജോളി പറഞ്ഞു

അഫ്ഗാനിസ്ഥാന്‍ പെണ്‍കുട്ടിയുടെ കത്തിന് പുറമേ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ലിയന്‍സി ബില്ലിംഗ് എടുത്ത അഫ്ഗാന്‍ സ്ത്രീകളുടെ ചിത്രങ്ങളും ആഞ്ജലീന ജോളി  പങ്കുവച്ചിട്ടുണ്ട്. 

click me!