കുണ്ടന്നൂർ പാലത്തിലൂടൊരു രാത്രി യാത്ര; ഒപ്പം കൂടി പ്രാർഥനയും രഞ്ജിനിയും, ചിത്രങ്ങളുമായി ഇന്ദ്രജിത്ത്

Web Desk   | Asianet News
Published : Jan 10, 2021, 06:11 PM ISTUpdated : Jan 10, 2021, 06:14 PM IST
കുണ്ടന്നൂർ പാലത്തിലൂടൊരു രാത്രി യാത്ര; ഒപ്പം കൂടി പ്രാർഥനയും രഞ്ജിനിയും, ചിത്രങ്ങളുമായി ഇന്ദ്രജിത്ത്

Synopsis

പുതുക്കിപണിത വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനാണ് ശനിയാഴ്ച നാടിന് സമർപ്പിച്ചത്. 

കൊച്ചിക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിവസമായിരുന്നു ഇന്നലെ. നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് വഴിയൊരുക്കുമെന്ന പ്രതീക്ഷിയോടെയാണ് വൈറ്റില, കുണ്ടന്നൂര്‍ മേൽപ്പാലങ്ങൾ കഴിഞ്ഞ ദിവസം തുറന്നത്. ജനങ്ങള്‍ക്കായി തുറന്നു നല്‍കിയതിന് പിന്നാലെ പാലത്തിലൂടെ യാത്ര ചെയ്യാനായി മാത്രം വരുന്നവർ നിരവധിയാണ്. ഇപ്പോഴിതാ ആദ്യം ദിവസം തന്നെ പാലത്തിലൂടെ യാത്ര നടത്തിയിരിക്കുകയാണ് നടന്‍ ഇന്ദ്രജിത്തും സുഹൃത്തുക്കളും.

കുണ്ടന്നൂർ മേൽപ്പാലം വഴി രാത്രി സവാരിക്കിറങ്ങിയ ഒരു ചിത്രമാണ് ഇന്ദ്രജിത്ത് പങ്കുവച്ചത്. മകൾ പ്രാർഥനയും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസും ചിത്രത്തിലുണ്ട്. രഞ്ജിനിയും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ‘ബ്രിഡ്ജ് ബ്രിഗേഡ്‘ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് രഞ്ജിനി കുറിച്ചത്. എല്ലാവരും വളരെ ഹാപ്പിയായി യാത്ര ആസ്വദിക്കുകയായിരുന്നുവെന്നും ചിത്രത്തില്‍ നിന്നും മനസിലാകുന്നുണ്ട്. 

പുതുക്കിപണിത വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനാണ് ശനിയാഴ്ച നാടിന് സമർപ്പിച്ചത്. ഏറെ സന്തോഷത്തോടെയാണ് ഉദ്ഘാടനം നിർവഹിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കുണ്ടന്നൂർ മേൽപ്പാലം പ്രതീക്ഷിച്ചതിലും കുറഞ്ഞ ചെലവിൽ പൂർത്തിയാക്കാൻ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍