പൂർണ്ണിമയ്ക്ക് വേണ്ടി ഇന്ദ്രജിത്ത് പാടി; 'തേരി ആംഖോം കെ സിവാ ദുനിയാ...'

Web Desk   | Asianet News
Published : Dec 13, 2019, 03:45 PM ISTUpdated : Dec 13, 2019, 03:51 PM IST
പൂർണ്ണിമയ്ക്ക് വേണ്ടി ഇന്ദ്രജിത്ത് പാടി; 'തേരി ആംഖോം കെ സിവാ ദുനിയാ...'

Synopsis

ആഘോഷവേളയിലെ ഇന്ദ്രജിത്തിന്റെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 'തേരി ആംഖോം കെ സിവാ ദുനിയാ... 'എന്ന് തുടങ്ങുന്ന പാട്ട് കേട്ടിട്ട് 'ഇയാൾ ഇത്ര നന്നായി പാടുമോ' എന്ന് കേൾക്കുന്നവരെല്ലാം കമന്‍റില്‍ അത്ഭുതത്തോടെ ചോദിക്കുന്നു. 

പതിനേഴാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇന്ദ്രജിത്ത്-പൂർണ്ണിമ ദമ്പതിമാർ. ഒപ്പം പൂർണ്ണിമയുടെ ജന്മദിനം എന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. ആരാധകരും സുഹൃത്തുക്കളുമുൾപ്പെടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലും അല്ലാതെയും ഇവർക്ക് ആശംസകളറിയിച്ചു കൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. ആഘോഷവേളയിലെ ഇന്ദ്രജിത്തിന്റെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തേരി ആംഖോം കെ സിവാ ദുനിയാ... എന്ന് തുടങ്ങുന്ന പാട്ട് കേട്ടിട്ട് ഇയാൾ ഇത്ര നന്നായി പാടുമോ എന്ന് കേൾക്കുന്നവരെല്ലാം കമന്‍റില്‍ അത്ഭുതത്തോടെ ചോദിക്കുന്നു. 

"

ഇന്ദ്രജിത്തിന്റെ തോളിൽ തല ചായ്ച്ച് തൊട്ടടുത്ത് പൂർണ്ണിമയുമുണ്ട്. നടി നിമിഷ സജയനാണ് പാട്ടിന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്ക്  വച്ചിരിക്കുന്നത്. 'ഇതുപോലെ എന്നെന്നും ഒന്നിച്ചിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു' എന്നാണ് നിമിഷയുടെ ആശംസാകുറിപ്പ്. രണ്ട് ആഘോഷദിനങ്ങൾ ഒന്നിച്ചു വന്നതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍