'കുടജാദ്രിയില്‍ കുടചൂടുമാ..' മണ്ഡോദരിയും ലോലിതനും മൂകാംബികയിലാണ്

Published : Jan 26, 2020, 06:44 PM ISTUpdated : Jan 26, 2020, 06:52 PM IST
'കുടജാദ്രിയില്‍ കുടചൂടുമാ..' മണ്ഡോദരിയും ലോലിതനും മൂകാംബികയിലാണ്

Synopsis

മിനിസ്‌ക്രീനില്‍ കുടുകുടെ ചിരിപ്പിക്കുന്ന താരജോഡികള്‍ ആരാണെന്നതിന് മലയാളിക്ക് ഒരു ഉത്തമേയുള്ളു. ലോലിതനു മണ്ഡോദരിയും

മിനിസ്‌ക്രീനില്‍ കുടുകുടെ ചിരിപ്പിക്കുന്ന താരജോഡികള്‍ ആരാണെന്നതിന് മലയാളിക്ക് ഒരു ഉത്തമേയുള്ളു. ലോലിതനു മണ്ഡോദരിയും. മിനി സ്‌ക്രീനിലെ താരജോടികള്‍ ജീവിതത്തിലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു. ഇരുവരുടേയും വിവാഹംകഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും സോഷ്യല്‍മീഡിയ ആഘോഷങ്ങള്‍ നിര്‍ത്തിയിട്ടില്ല. അതിനുകാരണം വിവാഹശേഷം ലോലിതമു മണ്ഡോദരിയും സോഷ്യല്‍മീഡിയായില്‍ കൂടുതല്‍ സജീവമാണെന്നതുതന്നെയാണ്.

കഴിഞ്ഞ ഡിസംബര്‍ 11നായിരുന്നു താരജോടികളായ ശ്രീകുമാറും സ്‌നേഹയും താരദമ്പതികളായി മാറുന്നത്. അഭിനയം മാത്രമല്ല സംഗീതവും നൃത്തവും ഇരുവര്‍ക്കും പാഷന്‍ തന്നെയാണ്. പല വേദികളിലും ഇരുവരും അത് തെളിയിച്ചതുമാണ്. വിവാഹശേഷം ഇരുവരുംചേര്‍ന്നുള്ള ഒരുപാട് യാത്രകള്‍ സോഷ്യല്‍മീഡിയായില്‍ പോസ്റ്റുചെയ്തിരുന്നുവെങ്കിലും, ഇരുവരും ഒന്നിച്ച് മൂകാംബികയില്‍ നിന്നെടുത്ത ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

പ്രിയതാരങ്ങള്‍ക്ക് ആശംസകളുമായി ഒരുപാടുപേരാണ് എത്തിയിരിക്കുന്നത്. 'കുടജാദ്രിയില്‍ കുടചൂടുമീ കൊടമഞ്ഞുപോലെയീ പ്രണയം എന്നുമുണ്ടാകട്ടെ' എന്നും, വിവാഹത്തിന് വൈകിയാണെങ്കിലും ആശംസകള്‍ അറിയിക്കട്ടെ തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.
 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക