ഗര്‍ഭിണിയാണോയെന്ന ചോദ്യങ്ങള്‍; പ്രതികരണവുമായി അനുഷ്‍ക ശര്‍മ്മ

Published : Jul 30, 2019, 01:02 PM ISTUpdated : Jul 30, 2019, 01:05 PM IST
ഗര്‍ഭിണിയാണോയെന്ന ചോദ്യങ്ങള്‍; പ്രതികരണവുമായി അനുഷ്‍ക ശര്‍മ്മ

Synopsis

എല്ലാത്തിനും വിശദീകരണം തരേണ്ടിവരുന്നത് ബുദ്ധിമുട്ടാണെന്ന് അനുഷ്‍ക ശര്‍മ്മ പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളാണ് അനുഷ്‍ക ശര്‍മ്മയും വിരാട് കോലിയും. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടാറുളളവരാണ് അനുഷ്‍ക ശര്‍മ്മയും വിരാട് കോലി. ആരാധകരോട് സ്വന്തം വിശേഷങ്ങളും ഇരുവരും പങ്കുവയ്‍ക്കാറുണ്ട്. ഷെയര്‍ ചെയ്‍ത ഫോട്ടോകള്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ താൻ ഗര്‍ഭിണിയാണെന്ന വാര്‍ത്തയോട് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അനുഷ്‍ക ശര്‍മ്മ.

ഒരു നടി വിവാഹിതയായാല്‍ അടുത്തഘട്ടം ആള്‍ക്കാര്‍ സംസാരിക്കുക അവള്‍ ഗര്‍ഭിണിയായോ എന്നാണ്. ഇത് മര്യാദയല്ല. ഓരോ ആള്‍ക്കാരെയും അവരുടെ ജീവിതം ജീവിക്കാൻ അനുവദിക്കൂ. തോക്കില്‍ കയറി വെടിവയ്‍ക്കേണ്ട ആവശ്യമെന്താണ്. എല്ലാത്തിനും വിശദീകരണം തരേണ്ടിവരുന്നത് ബുദ്ധിമുട്ടാണ്. ഞാൻ എന്തിനാണ് വിശദീകരിക്കുന്നത്- അനുഷ്‍ക ശര്‍മ്മ പറയുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് താൻ വിവാഹം ചെയ്‍തത് എന്നും അനുഷ്‍ക ശര്‍മ്മ പറയുന്നു.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും