ലൂക്കയിലെ 'ലിപ്പ് ലോക്ക്' സീന്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍; നടപടിയുമായി അണിയറ പ്രവര്‍ത്തകര്‍

Published : Jul 12, 2019, 09:59 AM ISTUpdated : Jul 14, 2019, 11:14 AM IST
ലൂക്കയിലെ 'ലിപ്പ് ലോക്ക്' സീന്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍; നടപടിയുമായി അണിയറ പ്രവര്‍ത്തകര്‍

Synopsis

ഏറ്റവും പുതിയ ടോവിനോ ചിത്രമായ ലൂക്കയിലെ ലിപ്പ് ലോക്ക് സീന്‍ ലീക്കായി. അഹാനയും ടോവിനോയും തമ്മിലുള്ള ചില ഇന്‍റിമേറ്റ് സീനുകളാണ് കഴിഞ്ഞ ദിവസം വാട്ട്സാപ്പിലൂടെ ലീക്കായത്. ചിത്രത്തില്‍ ടോവിനോയുടെ കഥാപാത്രമായ ലൂക്കയും അഹാനയുടെ കഥാപാത്രമായ നിഹാരികയും തമ്മിലുള്ള ലിപ്പ് ലോക്ക് സീനാണ് ലീക്കായത്. 


തിരുവനന്തപുരം: ഏറ്റവും പുതിയ ടോവിനോ ചിത്രമായ ലൂക്കയിലെ ലിപ്പ് ലോക്ക് സീന്‍ ലീക്കായി. അഹാനയും ടോവിനോയും തമ്മിലുള്ള ചില ഇന്‍റിമേറ്റ് സീനുകളാണ് കഴിഞ്ഞ ദിവസം വാട്ട്സാപ്പിലൂടെ ലീക്കായത്. ചിത്രത്തില്‍ ടോവിനോയുടെ കഥാപാത്രമായ ലൂക്കയും അഹാനയുടെ കഥാപാത്രമായ നിഹാരികയും തമ്മിലുള്ള ലിപ്പ് ലോക്ക് സീനാണ് ലീക്കായത്. വാട്സാപ്പുകളിലും മറ്റ് സമൂഹ മാധ്യമങ്ങളിലും വ്യാപകമായി ഈ സീനുകള്‍ പ്രചരിക്കുകയാണ്. 

ഇപ്പോഴും കേരളത്തിലെ 70 -തോളം തീയറ്ററില്‍ വിജയകരമായി സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴാണ് ചിത്രത്തിലെ സീനുകള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോകള്‍ സോഷ്യല്‍ മീ‍ഡിയയില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചു. മായാനദിക്ക് ശേഷം യുവാക്കള്‍ ഏറ്റെടുത്ത ടോവിനോയുടെ മറ്റൊരു പ്രണയചിത്രമാണ് ലൂക്ക.

സിനിമയില്‍ ഇത്തരത്തിലൊരു സീനുണ്ടെന്നും ഇതിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും അഹാന അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഏതാണ്ട് 150 തവണയില്‍ കൂടുതല്‍ ഞാന്‍ ആ സീന്‍ വായിച്ചിട്ടുണ്ട്. വളരെ സ്വാഭാവികമായി വരുന്ന സീനാണത്. അസ്വാഭാവികതയൊന്നും ആ സീനിലില്ലെന്നുമായിരുന്നു അഹാന അഭിപ്രായപ്പെട്ടത്. 

കൂടുല്‍ ചിത്രങ്ങള്‍ക്ക് : ഉള്ളില്‍ കുട്ടിത്തമുള്ള സ്റ്റൈലിഷ് ആര്‍ട്ടിസ്റ്റാണ് 'ലൂക്ക'

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി