അയ്യനെ കാണാൻ..; ജയറാമിനൊപ്പം ശബരിമല ദര്‍ശനം നടത്തി പാർവതി

Published : Apr 18, 2023, 09:22 AM ISTUpdated : Apr 18, 2023, 10:34 AM IST
അയ്യനെ കാണാൻ..; ജയറാമിനൊപ്പം ശബരിമല ദര്‍ശനം നടത്തി പാർവതി

Synopsis

സന്നിധാനത്ത് സ്ഥിരം സന്ദർശകനാണ് ജയറാം.

ലയാളികളുടെ പ്രിയ താര കുടുംബമാണ് ജയറാമിന്റേത്. അച്ഛന്റെയും അമ്മയുടെയും വഴിയെ മകൻ കാളിദാസും സിനിമയിൽ എത്തി തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മോഡിലിങ്ങുമായി മുന്നോട്ടു പോകുകയാണ് മാളവിക. താര കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ജയറാമിനൊപ്പം ശബരിമലയിൽ ദർശനം നടത്തിയ പാർവതിയുടെ ഫോട്ടോകളും വീഡിയോകളുമാണ് വൈറലാകുന്നത്. 

മാലയിട്ട്, ഭക്തിനിർഭരമായി ശബരിമലയിൽ പ്രാർഥന നടത്തുന്ന ചിത്രങ്ങൾ ജയറാം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ആദ്യമായാണ് ജയറാമും പാർവതിയും ഒരുമിച്ച് ശബരിമലയിൽ എത്തുന്നത്. സന്നിധാനത്ത് സ്ഥിരം സന്ദർശകനാണ് ജയറാം. മണ്ഡല- മകരവിളക്ക് വേളകളില്‍ ജയറാം ശബരിമലയിൽ എത്താറുണ്ട്. അടുത്തിടെ ജയം രവിക്കൊപ്പവും ജയറാം ഇവിടെ എത്തിയിരുന്നു.

തെലുങ്കില്‍ വീണ്ടും അഭിനയിക്കാൻ ഒരുങ്ങുകയാണ് ജയറാം.  മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുജ ഹെഗ്‍ഡെ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'പൊന്നിയിൻ സെൽവൻ 2'വും റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തും. നമ്പി എന്ന കഥാപാത്രമായാണ് ജയറാം അഭിനയിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ റിലീസിനെത്തിയ പൊന്നിയിൻ സെൽവൻ 1ന് വൻവരവേൽപ്പായിരുന്നു പ്രേക്ഷകർ നൽകിയത്. വൻതാരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിലും മിന്നും വിജയം സ്വന്തമാക്കിയിരുന്നു. 

'കണ്ണൂരിൽ മുസ്‌ലിം വിവാഹങ്ങളിൽ സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാ കഴിക്കുന്നത്, ഇപ്പോഴും മാറ്റമില്ല'; നിഖില

രവി തേജ നായകനായി എത്തിയ 'ധമാക്ക' ആണ് ജയറാമിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തത് ത്രിനാഥ റാവു നക്കിനയാണ്. രവി തേജ ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്.

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക