'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്'; വിവാഹ വാർഷികദിനത്തിൽ സരിതയോട് ജയസൂര്യ

Web Desk   | Asianet News
Published : Jan 25, 2021, 08:11 PM IST
'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്'; വിവാഹ വാർഷികദിനത്തിൽ സരിതയോട് ജയസൂര്യ

Synopsis

“നീയായിരിക്കുന്നതിന് നന്ദി,” എന്നാണ് ജയസൂര്യയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സരിത കുറിച്ചത്. 

'ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ' എന്ന ചിത്രലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ജയസൂര്യ. ഏതൊരു കഥാപാത്രത്തെയും അതിന്റെ അംശം ഒട്ടും ചോർന്ന് പോകാതെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കൊവിഡിന് ശേഷം ആദ്യമായി തിയറ്ററിൽ റിലീസ് ചെയ്ത വെള്ളം എന്ന ചിത്രത്തിൽ എത്തി നിൽക്കുകയാണ് ജയസൂര്യ എന്ന വിസ്മയം. ഇന്ന് 17ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് സരിതയും ജയസൂര്യയും.

ഈ അവസരത്തിൽ താരം പങ്കുവച്ച ചെറു കുറിപ്പ് ശ്രദ്ധനേടുകയാണ്. 'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക് ... ‍ഹാപ്പി വെഡ്ഡിം​ഗ് ആനിവേഴ്സറി' എന്നാണ് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചത്. സരിതയും തിരിച്ച് വിവാഹ വാർഷിക ആശംസകൾ അറിയിച്ചിട്ടുണ്ട്. “നീയായിരിക്കുന്നതിന് നന്ദി,” എന്നാണ് ജയസൂര്യയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സരിത കുറിച്ചത്.

എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക് ...... “ Happy wedding anniversary “ 17 years of Love ..... ❤️❤️❤️

Posted by Jayasurya on Monday, 25 January 2021

2004ലായിരുന്നു ജയസൂര്യയുടെയും സരിതയുടെയും വിവാഹം. അദ്വൈത്, വേദ എന്നിങ്ങനെ രണ്ടുമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. അച്ഛനൊപ്പം അദ്വൈ അഭിനയ രംഗത്തുണ്ട്. അദ്വൈത് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

View this post on Instagram

A post shared by Saritha Jayasurya (@sarithajayasurya)

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക