
മലയാളികളുടെ പ്രിയതാരമാണ് വിനീത് ശ്രീനിവാസൻ. മനോഹരമായ പാട്ടുകളിലൂടെയും കഥാപാത്രങ്ങളിലൂടെയും താരം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ മകൾക്കൊപ്പമുള്ള വിനീതിന്റെ പുതിയ ചിത്രമാണ് വൈറലാകുന്നത്.
മകൾ ഷനയയെ എടുത്ത് കടൽ തീരത്ത് നിൽക്കുന്ന ഒരു ചിത്രമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്. അച്ഛനും മകളും കാഴ്ചകൾ ആസ്വദിക്കുകയാണ്. ‘കണ്ണത്തില്‍ മുത്തമിട്ടാൾ’ എന്ന സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ഒരു ദൈവം തന്ത പൂവേ’ എന്ന പാട്ടിന്റെ വരികളാണ് ചിത്രത്തിന് അടിക്കുറിപ്പായി വിനീത് നൽകിയിരിക്കുന്നത്.
പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. ‘ക്യൂട്ട് ചിത്രം, മനോഹരം, ക്യാപ്ഷൻ കിടുക്കി‘, എന്നൊക്കെയാണ് കമന്റുകൾ.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18നാണ് വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്. വിഹാൻ, ഷനയ എന്നിവരാണ് മക്കൾ. കുടുംബത്തോടൊപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്‌ക്കെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.