'നിങ്ങളെ കൊല്ലാന്‍ കൊലയാളി സംഘത്തെ നിയോഗിച്ചിട്ടുണ്ട്': രാജമൗലിയോട് രാം ഗോപാല്‍ വര്‍മ്മ

Published : Jan 24, 2023, 07:46 PM IST
'നിങ്ങളെ കൊല്ലാന്‍ കൊലയാളി സംഘത്തെ നിയോഗിച്ചിട്ടുണ്ട്': രാജമൗലിയോട് രാം ഗോപാല്‍ വര്‍മ്മ

Synopsis

പുതിയ വാര്‍ത്ത രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റാണ്. ആര്‍ആര്‍ആര്‍ സംവിധായകന്‍ എസ്എസ് രാജമൗലിയെയാണ് ഈ ട്വീറ്റില്‍ രാം ഗോപാല്‍ വര്‍മ്മ അഭിസംബോധന ചെയ്യുന്നത്. 

ഹൈദരാബാദ്: ഒരു കാലത്ത് ബോക്സ് ഓഫീസിനെ പിടിച്ചുകുലുക്കിയ സംവിധായകനായിരുന്നു രാം ഗോപാല്‍ വര്‍മ്മ. എന്നാല്‍ അടുത്തകാലത്തായി തന്‍റെ പഴയകാലത്തിന്‍റെ നിഴല്‍പോലും അല്ലാതെയായിരിക്കുകയാണ് ഇദ്ദേഹം. എന്നാല്‍ രാം ഗോപാല്‍ വര്‍മ്മ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ക്ക് കുറവൊന്നും ഇല്ല. അടുത്തിടെ ഒരു നടിയുടെ കാലുകള്‍ ചുംബിക്കുന്ന വീഡിയോ പങ്കുവച്ചാണ് രാം ഗോപാല്‍ വര്‍മ്മ വിവാദം ഉണ്ടാക്കിയത്.

പുതിയ വാര്‍ത്ത രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റാണ്. ആര്‍ആര്‍ആര്‍ സംവിധായകന്‍ എസ്എസ് രാജമൗലിയെയാണ് ഈ ട്വീറ്റില്‍ രാം ഗോപാല്‍ വര്‍മ്മ അഭിസംബോധന ചെയ്യുന്നത്. 

നിങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വർധിപ്പിക്കാൻ ബാഹുബലി സംവിധായകനായ രാജമൗലിയെ സംബോധന ചെയ്ത് രാം ഗോപാല്‍ വർമ്മ ആവശ്യപ്പെടുന്നുണ്ട്.  "രാജമൗലി സാര്‍ ദയവായി നിങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുക. കാരണം അസൂയകൊണ്ട് നിങ്ങളെ കൊല്ലാൻ ഒരു കൊലയാളി സംഘം രൂപീകരിച്ച ഒരു കൂട്ടം സിനിമക്കാര്‍ ഇന്ത്യയിലുണ്ട്, ആ കൂട്ടത്തില്‍ ഞാനും ഉണ്ട്. ഇപ്പോള്‍ ഈ രഹസ്യം ഞാന്‍ പുറത്ത് പറയാന്‍ കാരണം ഞാന്‍ നാലെണ്ണം അടിച്ചിട്ടുണ്ട് " -രാം ഗോപാല്‍ വർമ്മ ട്വീറ്റ് ചെയ്യുന്നു. 

വളരെ രസകരമായ കമന്‍റുകളാണ് ഈ പോസ്റ്റിന് അടിയില്‍ വരുന്നത്. മദ്യപിച്ചാല്‍ ഇദ്ദേഹത്തെ ഫോണ്‍ ഉപയോഗിക്കാന്‍ വിടരുത്, ടിപ്പിക്കല്‍ രാം ഗോപാല്‍ വര്‍മ്മ, ഇദ്ദേഹം നോര്‍മലാകുവാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.തുടങ്ങിയ നിരവധി പരാമര്‍ശങ്ങള്‍ ട്വീറ്റിന് അടിയില്‍ കാണാം.  നേരത്തെ ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബ് നേടിയ സമയത്ത് ഇന്ത്യയിലെ ഒട്ടുമിക്ക സംവിധായകരെയും പിന്നിലാക്കിയ താങ്കളുടെ കാലു നക്കാന്‍ പോലും താന്‍ തയ്യാറാണെന്ന് രാം ഗോപാല്‍ വര്‍മ്മ പ്രതികരിച്ചിരുന്നു. 

"നിങ്ങള്‍ക്ക് ഇവിടെ പടം ചെയ്യണമെങ്കില്‍...": രാജമൗലിയോട് ജെയിംസ് കാമറൂണ്‍ പറഞ്ഞത് ഇതാണ് - വീഡിയോ

ഞാന്‍ സിനിമ എടുക്കുന്നത് അവാര്‍ഡിന് വേണ്ടിയല്ല, പണത്തിന് വേണ്ടി: എസ്എസ് രാജമൗലി

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക