Asianet News MalayalamAsianet News Malayalam

"നിങ്ങള്‍ക്ക് ഇവിടെ പടം ചെയ്യണമെങ്കില്‍...": രാജമൗലിയോട് ജെയിംസ് കാമറൂണ്‍ പറഞ്ഞത് ഇതാണ് - വീഡിയോ

വിഖ്യാത സംവിധായകൻ ജയിംസ് കാമറൂണ്‍ നേരിട്ടാണ് ആര്‍ആര്‍ആര്‍ സംബന്ധിച്ച് സംവിധായകന്‍ എസ് എസ് രാജമൗലിയുമായി അണിയറക്കാരുമായി സംസാരിച്ചത്. 

James Cameron To SS Rajamouli Talk video out
Author
First Published Jan 21, 2023, 3:48 PM IST

ന്യൂയോര്‍ക്ക്: എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രം 'ആര്‍ആര്‍ആറിന്' അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ പ്രശംസകളും പുരസ്കാരങ്ങളുമാണ് ലഭിച്ചത്. ഇതിന്‍റെ അലയൊലികള്‍ അവസാനിക്കുന്നില്ല. വിഖ്യാത സംവിധായകൻ ജയിംസ് കാമറൂണ്‍ നേരിട്ടാണ് ആര്‍ആര്‍ആര്‍ സംബന്ധിച്ച് സംവിധായകന്‍ എസ് എസ് രാജമൗലിയുമായി അണിയറക്കാരുമായി സംസാരിച്ചത്. 

'ആര്‍ആര്‍ആറിനെ' ജെയിംസ് കാമറൂണ്‍ അഭിനന്ദിച്ചത് നേരത്തെ എസ് എസ് രാജമൗലി തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. ജയിംസ് കാമറൂണ്‍ രണ്ട് തവണ ചിത്രം കണ്ടുവെന്ന് പറഞ്ഞതിന്‍റെ സന്തോഷം സംഗീത സംവിധായകൻ കീരവാണിയും പങ്കുവെച്ചിരുന്നു.

മഹാനായ ജെയിംസ് കാമറൂണ്‍ 'ആര്‍ആര്‍ആര്‍' ചിത്രം കണ്ടു. അദ്ദേഹത്തിന് വളരെ ഇഷ്‍ടമാകുകയും ഭാര്യയോട് നിര്‍ദ്ദേശിക്കുകയും അവര്‍ക്കൊപ്പം വീണ്ടും കാണുകയും ചെയ്‍തു. പത്ത് മിനുട്ട് ഞങ്ങള്‍ക്കൊപ്പം നിന്ന് സിനിമയിലെ വിലയിരുത്താൻ താങ്കള്‍ സമയം ചെലവഴിച്ചുവെന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. താങ്കള്‍ പറഞ്ഞതുപോലെ ഞാൻ ലോകത്തിന്റെ ഏറ്റവും ഉയരത്തിലാണ്, രണ്ടുപേര്‍ക്കും നന്ദി എന്നുമാണ് രാജമൗലി ട്വീറ്റ് ചെയ്‍തത്.

ഇപ്പോള്‍ ഇതാ എന്താണ് എസ് എസ് രാജമൗലിയോട് ജെയിംസ് കാമറൂണ്‍ പറഞ്ഞത് എന്നതിന്‍റെ വീഡിയോയാണ് ആര്‍ആര്‍ആര്‍ സിനിമ അധികൃതര്‍ തന്നെ പുറത്തുവിട്ടിരിക്കുന്നത്. 

ആദ്യം രാജമൗലിയാണ് ജെയിംസ് കാമറൂണിനോട് സംസാരിക്കുന്നത്.  "ഞാൻ താങ്കളുടെ എല്ലാ സിനിമകളും കണ്ടു.  ടെർമിനേറ്റർ, അവതാർ, ടൈറ്റാനിക്. താങ്കള്‍ വലിയൊരു പ്രചോദനമാണ്". അതിന് മറുപടിയായി ജെയിംസ് കാമറൂണ്‍ പറയുന്നു. "നന്ദി. അത് ശരിയാണ്. ഇപ്പോൾ നിങ്ങളുടെ കഥാപാത്രങ്ങൾ കാണുമ്പോൾ... അത് ശരിയാണെന്ന് തോന്നുന്നുണ്ട്".

ആര്‍ആര്‍ആര്‍ ജെയിംസ് കാമറൂണ്‍ കണ്ടുവെന്നത് തന്നെ അവാര്‍ഡ് കിട്ടിയതിന് തുല്യമാണ് എന്ന് രാജമൗലി പറയുന്നു. അതേ സമയം ജെയിംസ് കാമറൂണിന്‍റെ ഭാര്യ ഇടപെട്ട് അദ്ദേഹം രണ്ട് പ്രവാശ്യം കണ്ടുവെന്നും. അത് എങ്ങനെയാണെന്നും വിശദീകരിക്കുമ്പോള്‍ രാജമൗലിയും സംഘവും അത് ആസ്വദിക്കുന്നുണ്ട്. 

തുടര്‍ന്നാണ് ആര്‍ആര്‍ആര്‍ സിനിമ സംബന്ധിച്ച് വിശദമായി ജെയിംസ് കാമറൂണ്‍ പറഞ്ഞത്.  "ചിത്രത്തിന്‍റെ സെറ്റപ്പ്... നിങ്ങള്‍ പറഞ്ഞ തീയുടെയും ജലത്തിന്‍റെയും കഥ. ഒന്നിന് പുറകേ ഒന്നായി കാണിക്കുന്ന വെളിപ്പെടുത്തലുകള്‍. ബാക് സ്റ്റോറിയില്‍ എന്താണ് സംഭവിച്ചതെന്ന് താങ്കള്‍ കാണിച്ച രീതി. അവയെല്ലാം ഒരു ഹോംലി സെറ്റപ്പ് പോലെയാണ്. സൌഹൃദവും ട്വിസ്റ്റുകളും ഒരാളെ കൊല്ലാന്‍ കഴിയാത്ത അവസ്ഥ...അത് വളരെ ശക്തമാണ്." - ജെയിംസ് കാമറൂണ്‍ ആര്‍ആര്‍ആര്‍ സംബന്ധിച്ച് പറയുന്നു.

രാജമൗലിക്ക് അടുത്ത് നിന്ന കീരവാണിയെയും ജെയിംസ് കാമറൂണ്‍ അഭിനന്ദിച്ചു.  "താങ്കളാണ് അല്ലെ ചിത്രത്തിന്‍റെ കമ്പോസര്‍ ? ഗോൾഡൻ ഗ്ലോബിൽ ഞാൻ താങ്കളെ കണ്ടിരുന്നു. ഈ ചിത്രത്തിന്‍റെ സ്കോറിംഗ് ഒരുതരം അതിശയമാണ്. ചിത്രത്തിന്‍റെ തീം കെട്ടിപ്പടുക്കുന്ന രീതിയിലാണ് സംഗീതം " - ജെയിംസ് കാമറൂണ്‍ വീഡിയോയില്‍ കീരവാണിയോട് പറയുന്നു.  അവസാനം പോകുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഇവിടെ ചലച്ചിത്രങ്ങള്‍ ചെയ്യണമെങ്കില്‍ സംസാരിക്കാം എന്ന് പറയുന്നതും വീഡിയോയില്‍ ഉണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RRR Movie (@rrrmovie)

കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍ആര്‍ആര്‍ റിലീസായത്. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തിയത്. അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും 'ആര്‍ആര്‍ആറി'ല്‍ അഭിനയിച്ചിരുന്നു.  രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. 

യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. അടുത്തിടെ ജപ്പാനിലും റിലീസ് ചെയ്‍ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

ഞാന്‍ സിനിമ എടുക്കുന്നത് അവാര്‍ഡിന് വേണ്ടിയല്ല, പണത്തിന് വേണ്ടി: എസ്എസ് രാജമൗലി

ആര്‍ആര്‍ആര്‍ കളിക്കുന്ന തീയറ്റര്‍ കത്തിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവ് നിലപാട് മാറ്റി.!

Follow Us:
Download App:
  • android
  • ios