നടൻ ജോയ് മാത്യുവിന്റെ മകന്‍ വിവാഹിതനായി

Published : Dec 29, 2019, 12:06 PM ISTUpdated : Dec 29, 2019, 12:19 PM IST
നടൻ ജോയ് മാത്യുവിന്റെ മകന്‍ വിവാഹിതനായി

Synopsis

മാധ്യമപ്രവര്‍ത്തകനായ മാത്യു ജോയ് മാത്യു ഫിലിപ്പ്‌സ് ആന്റ് മങ്കി പെന്‍, മാച്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

മലയാള സിനിമയ്ക്കിത് വിവാഹാഘോഷത്തിന്റെ വർഷമാണ്. താരജോടികളായ പേളി മാണിയും ശ്രീനിഷും, ശ്രീകുമാറും സ്‌നേഹയും വിവാഹിതരായത് ഈ വർഷമാണ്. നടൻ ഹേമന്ത് മേനോൻ, ഗായകൻ സിദ്ധാർഥ് മേനോൻ, നടി ശ്രിന്ദ, നടനും അവതാരകനുമായ ആദിൽ ഇബ്രാഹിം എന്നിവരും ഈ വർഷമാണ് വിവാഹിതരായത്. സംവിധായകരായ വിജി തമ്പിയുടെയും ലാൽ ജോസിന്റെയും നടൻ ജ​ഗതിശ്രീകുമാറിന്‍റെയും മക്കളുടെ വിവാഹം വൻ ആഘോഷത്തോടെയായിരുന്നു നടന്നത്. 

ഇപ്പോഴിതാ 2019 അവസാനിക്കുന്നതിന് മുന്‍പ് മറ്റൊരു താരപുത്രവിവാഹം കൂടി നടന്നിരിക്കുകയാണ്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന്റെ മകന്‍ മാത്യു ജോയ് മാത്യു ആണ് വിവാഹിതനായിരിക്കുന്നത്.

ഏഞ്ചലാണ് വധു. കോഴിക്കോട് വച്ചു നടന്ന വിവാഹസത്കാരത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മാധ്യമപ്രവര്‍ത്തകനായ മാത്യു ജോയ് മാത്യു ഫിലിപ്പ്‌സ് ആന്റ് മങ്കി പെന്‍, മാച്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

 

 

 

 

 

 

 

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ