"ഇത് പോലെയാണ് പെരുമാറുന്നതെങ്കില്‍ സെക്യൂരിറ്റി വെളിയില്‍ തള്ളും": ചൂടായി ജൂനിയര്‍ എന്‍ടിആര്‍ വീഡിയോ വൈറല്‍ !

Published : May 13, 2025, 08:00 AM IST
"ഇത് പോലെയാണ് പെരുമാറുന്നതെങ്കില്‍ സെക്യൂരിറ്റി വെളിയില്‍ തള്ളും": ചൂടായി ജൂനിയര്‍ എന്‍ടിആര്‍ വീഡിയോ വൈറല്‍ !

Synopsis

ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ ആര്‍ആര്‍ആര്‍ പ്രത്യേക പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ജൂനിയര്‍ എന്‍ടിആര്‍ പ്രകോപിതനാകുന്ന വീഡിയോ വൈറല്‍. 

ലണ്ടന്‍: സ്വതവേ വളരെ കൂളായി പൊതുവേദികളില്‍ പെരുമാറുന്ന വ്യക്തിയാണ് ടോളിവുഡ് താരം ജൂനിയന്‍ എന്‍ടിആര്‍. എന്നാല്‍ ആരാധകരുടെ ഇടിയില്‍പ്പെട്ട ജൂനിയര്‍ എന്‍ടിആര്‍ രോഷം കൊള്ളുന്ന വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. ലണ്ടനിലാണ് സംഭവം നടന്നത്. 

കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ ജൂനിയര്‍ എന്‍ടിആര്‍ രാം ചരണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ പ്രത്യേക പ്രദര്‍ശനം നടന്നിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ തെലുങ്ക് സൂപ്പര്‍താരം എത്തിയപ്പോഴാണ് സംഭവം നടന്നത്. 

വൈറലായ വീഡിയോയില്‍, താരത്തിനൊപ്പം സെല്‍ഫിക്കായി ശ്രമിക്കുന്ന ഒരു കൂട്ടം ആരാധകര്‍ക്കിടയില്‍ ജൂനിയര്‍ എന്‍ടിആര്‍ നില്‍ക്കുന്നത് കാണാം. എന്നാല്‍ സെല്‍ഫിക്കുള്ള ശ്രമം ഒരു തിക്കും തിരക്കുമായി മാറുന്നതും, അത് താരത്തെ അസ്വസ്തനാക്കുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ ആ കൂട്ടത്തില്‍ നിന്നും മാറി നിന്ന് ജൂനിയര്‍ എന്‍ടിആര്‍ പറയുന്നത് ഇതാണ്. "സെല്‍ഫി എടുക്കാന്‍ അനുവദിക്കാം, നിങ്ങള്‍ കുറച്ച് ക്ഷമിക്കണം. ഇത് പോലെയാണ് പെരുമാറുന്നതെങ്കില്‍ സെക്യൂരിറ്റി നിങ്ങളെയെടുത്ത് പുറത്ത് കളയും" എന്നാണ്. 

ഇതിന് പിന്നാലെ ചില ബൗണ്‍സര്‍മാര്‍ ജൂനിയര്‍ എന്‍ടിആറിനെ സ്ഥലത്ത് നിന്നും മാറ്റുന്നതും വീഡിയോയില്‍ ഉണ്ട്. അതേ സമയം ലണ്ടനില്‍ നടന്ന ആര്‍ആര്‍ആര്‍ ആഘോഷത്തില്‍ രാം ചരണും, എസ്എസ് രാജമൗലിയും പങ്കെടുത്തു. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു ചടങ്ങില്‍ എത്തും എന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. 

ചിത്രത്തിന്‍റെ ലൈവ് മ്യൂസിക്ക് പെര്‍ഫോമന്‍സും ഇവിടെ നടന്നിരുന്നു. വാര്‍ 2 ആണ് ജൂനിയര്‍ എന്‍ടിആറിന്‍റെ അടുത്തതായി വരാനിരിക്കുന്ന ചിത്രം. ബോളിവുഡിലെ അപ്കമിംഗ് റിലീസുകളില്‍ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായ ഇതില്‍ ഹൃത്വിക് റോഷനൊപ്പമാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തുന്നത്. അയാന്‍ മുഖര്‍ജിയാണ് സംവിധാനം. അതേ സമയം പ്രശാന്ത് നീലിന്‍റെ ചിത്രത്തിലും ജൂനിയര്‍ എന്‍ടിആര്‍ അഭിനയിക്കുന്നുണ്ട്. \

വൈആര്‍എഫ് സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായിരിക്കും ചിത്രം. ജൂനിയര്‍ എന്‍ടിആറിന്‍റെ ബോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറിലൂടെയാണ് ഹിന്ദി സിനിമാപ്രേമികള്‍ക്കിടയില്‍ ജൂനിയര്‍ എന്‍ടിആര്‍ ശ്രദ്ധ നേടുന്നത്. ബാഹുബലിക്ക് ശേഷമെത്തുന്ന രാജമൗലി ചിത്രമെന്ന ഹൈപ്പോടെ എത്തിയ ആര്‍ആര്‍ആര്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.

ദേവര പാര്‍ട്ട് 1 ആണ് ജൂനിയര്‍ എന്‍ടിആറിന്‍റെ അവസാനം ഇറങ്ങിയ ചിത്രം. ബോക്സോഫീസില്‍ ഭേദപ്പെട്ട പ്രകടനം ചിത്രം കാഴ്ചവച്ചിരുന്നു.ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ട്. കൊരട്ടാല ശിവ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ഇത്. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത