സ്വന്തം വിവാഹത്തിന് അച്ഛന്‍ രാജ് ബബ്ബറിനെ ക്ഷണിച്ചില്ല; 'ഇമോഷണലായ' കാരണം വ്യക്തമാക്കി നടന്‍ പ്രതീക്

Published : May 12, 2025, 02:04 PM ISTUpdated : May 12, 2025, 02:06 PM IST
സ്വന്തം വിവാഹത്തിന് അച്ഛന്‍ രാജ് ബബ്ബറിനെ ക്ഷണിച്ചില്ല; 'ഇമോഷണലായ' കാരണം വ്യക്തമാക്കി നടന്‍ പ്രതീക്

Synopsis

അന്തരിച്ച അമ്മ സ്മിത പാട്ടീലിന്റെ വീട്ടിൽ വച്ചു നടന്ന വിവാഹത്തിന് പിതാവ് രാജ് ബബ്ബറിനെ ക്ഷണിക്കാതിരുന്നതിന്റെ കാരണം പ്രതീക് സ്മിത പാട്ടീൽ വെളിപ്പെടുത്തി. 

മുംബൈ: ഈ വർഷം ഫെബ്രുവരി 14 നാണ് പ്രിയ ബാനർജിയുമായുള്ള പ്രതീക് സ്മിത പാട്ടീലിന്‍റെ വിവാഹം നടന്നത്. എന്നാല്‍ ഈ ചടങ്ങിലേക്ക് പിതാവ് രാജ് ബബ്ബറിനെയും കുടുംബത്തെയും നടന്‍ ക്ഷണിക്കാതിരുന്നത് ഏറെ വാര്‍ത്തയായിരുന്നു. പ്രതീകിന്‍റെ അന്തരിച്ച മാതാവ് സ്മിത പാട്ടീലിന്റെ വീട്ടിൽ ഒരു സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. 

സൂമിന് നൽകിയ ഒരു അഭിമുഖത്തിൽ തന്‍റെ പിതാവും മുതിര്‍ന്ന നടനുമായ രാജ് ബബ്ബറിനെയും കുടുംബത്തെയും വിവാഹത്തിന് ക്ഷണിക്കാത്തതിന്റെ യഥാർത്ഥ കാരണം പ്രതീക് വെളിപ്പെടുത്തി. പ്രതീക് വിവാത്തിന്‍റെ വേദിയായി തെരഞ്ഞെടുത്തത് അന്തരിച്ച അമ്മയുടെ വീടാണ്. അത് തന്നെയാണ് അച്ഛനും കുടുംബത്തിനും ക്ഷണം നല്‍കാത്ത കാരണം എന്നും നടന്‍ പറയുന്നു. 

തന്‍റെ അമ്മ സ്മിത പാട്ടീലിനും രണ്ടാനമ്മ നാദിറ ബബ്ബറിനും ഇടയില്‍ അവസാനകാലം വരെ സുഖകരമായ ബന്ധമായിരുന്നില്ല. അതിനാല്‍ അമ്മയുടെ വീടിന്റെയും വിവാഹത്തിന്റെയും പവിത്രത സംരക്ഷിക്കുന്നതിനായി, സ്മിത പാട്ടീലിന്റെ വീട്ടിൽ നടന്ന വിവാഹത്തിന് രാജ് ബബ്ബറിനെയും കുടുംബത്തെയും ക്ഷണിക്കാൻ  ആഗ്രഹിച്ചില്ലെന്നാണ് നേരത്തെ പ്രതീക് ബബ്ബര്‍ എന്ന് അറിയിപ്പെട്ട ഇപ്പോള്‍ പ്രതീക് സ്മിതപട്ടേല്‍ എന്ന് അറിയപ്പെടുന്ന നടന്‍ പറഞ്ഞു.

പ്രതീക് സൂമിനോട് പറഞ്ഞു, "എന്റെ അച്ഛന്റെ ഭാര്യയ്ക്കും അമ്മയ്ക്കും മുമ്പ് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, 38-40 വർഷങ്ങൾക്ക് മുമ്പ് പത്രങ്ങളിലും മറ്റും ധാരാളം ഇത് വന്നിട്ടുണ്ട്. അച്ഛനും കുടുംബത്തിനുമൊപ്പം മറ്റൊരു ചടങ്ങ് നടത്താനും ഞാൻ തയ്യാറായിരുന്നു."

"അവർക്കിടയിൽ നടന്ന എല്ലാ കാര്യങ്ങൾക്കും അറിയുന്ന ഞാന്‍ അദ്ദേഹത്തേയും കുടുംബത്തേയും ആ വീട്ടിലേക്ക് ക്ഷണിക്കുന്നത് അധാർമ്മികമാണെന്ന് ഞാൻ കരുതി. തീർച്ചയായും അത് ശരിയായിരുന്നില്ല. ചെയ്യേണ്ട ശരിയായ കാര്യം നമ്മക്ക് ഇതില്‍ എന്ത് ചെയ്യാന്‍ കഴിയും എന്നത് നോക്കുകയായിരുന്നു. ഇപ്പോൾ സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിൽ, അന്ന് എല്ലാം നല്ല രീതിയില്‍ നടന്നില്ല അത് വളരെ സങ്കീർണ്ണമാണ്" പ്രതീക് സ്മിതപട്ടേല്‍  പറയുന്നു. 

"ആരെയും തള്ളിക്കളയാനുള്ള ശ്രമം ആയിരുന്നില്ല അത്. എന്റെ അമ്മയെയും അവരുടെ ആഗ്രഹങ്ങളെയും ബഹുമാനിക്കുന്നതിനെക്കുന്നതിനാണ് അത്. എന്റെ അച്ഛനും ഭാര്യയും അവിടെ പങ്കെടുക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ എനിക്ക് ഖേദമുണ്ട്, എന്റെ അമ്മ എനിക്ക് വളരാനും സിംഗിള്‍ മദറായി എന്നെ വളര്‍ത്തുകയും ചെയ്ത വീട്ടില്‍ അവര് വരരുത് എന്നതാണ് അമ്മയുടെ ആഗ്രഹം. ക്ഷമിക്കണം" പ്രതീക് പറഞ്ഞു.

താനും ഭാര്യയും ഏറെ ആലോചിച്ചാണ് അന്ന് തീരുമാനം എടുത്തത്. എന്നാല്‍ ആളുകള്‍ കരുതിയത് വികാരത്തിന്‍റെ പുറത്തുള്ള തീരുമാനമാണ് ഇതെന്നാണ് പലരും കരുതിയത് എന്ന് പ്രതീക് പറയുന്നത്. പ്രിയ ബാനർജിക്ക് മുമ്പ്, പ്രതീക് സന്യ സാഗറിനെ വിവാഹം കഴിച്ചിരുന്നു. 2019 ൽ അവർ വിവാഹിതരായി, പക്ഷേ 2023 ൽ വേർപിരിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത