കബ്സ ഒടിടിയില്‍ വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Apr 11, 2023, 09:23 PM IST
കബ്സ ഒടിടിയില്‍ വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നിവയുൾപ്പെടെ 5 ഭാഷകളിൽ 2023 മാർച്ച് 17-ന് തീയറ്ററുകളിൽ റിലീസ് ചെയ്ത കബ്‌സയ്ക്ക് നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.   

ബെംഗലൂരു: ഗ്യാങ്സ്റ്റർ സിനിമയായ കബ്സ ഒടിടിയില്‍ വരുന്നു. ഉപേന്ദ്ര, കിച്ച സുദീപ്, ശ്രിയ ശരൺ എന്നിവർ അഭിനയിച്ച കന്നഡ ചിത്രം ബോക്‌സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കിയില്ലെങ്കിലും സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം  ഏപ്രിൽ 14 ന് ഒടിടി ആരാധകര്‍ക്ക് സ്ട്രീം ചെയ്യുക. 

കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നിവയുൾപ്പെടെ 5 ഭാഷകളിൽ 2023 മാർച്ച് 17-ന് തീയറ്ററുകളിൽ റിലീസ് ചെയ്ത കബ്‌സയ്ക്ക് നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 

വിഭജനത്തിനു മുമ്പുള്ള ഇന്ത്യയില്‍ ആരംഭിച്ച് 70 കളിലേക്ക് വളരുന്ന കഥ പാശ്ചത്തലാണ് കബ്‌സ ചിത്രീകരിച്ചിരിക്കുന്നത്. ഗുണ്ടാസംഘങ്ങൾ നിറഞ്ഞ അമരവതി എന്ന നാട്ടില്‍ തന്‍റെ പ്രതികാരം നടപ്പിലാക്കുന്ന നായകന്‍റെ കഥയാണ് ചിത്രം പറയുന്നത്. 

കൊല്ലപ്പെട്ട ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ ഇളയ മകൻ അർക്കേശ്വരനായി കന്നട സൂപ്പര്‍താരം ഉപേന്ദ്ര അഭിനയിക്കുന്നു. കിച്ച സുദീപ് ഒരു പൊലീസുകാരനായി അഭിനയിക്കുന്നുണ്ട് ചിത്രത്തില്‍. ആര്‍ ചന്ദ്രുവാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും സംവിധാനവും.

ചിത്രത്തിന്‍റെ അവസാന ഭാഗത്ത് കന്നട സൂപ്പര്‍താരം ശിവരാജ് കുമാറും ഈ ചിത്രത്തില്‍ വന്നിരുന്നു. ഇത് രണ്ടാം ഭാഗത്തിന്‍റെ സൂചനയാണ്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്നാണ് സംവിധായകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. 

'കബ്‍സാ' 'കെജിഎഫ്' പോലെയെന്ന താരതമ്യത്തില്‍ പ്രതികരണവുമായി ഉപേന്ദ്ര

 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക