Kaduva Movie : നെയിം സ്ലിപ്പിലും 'കടുവ'; വേറിട്ട പ്രചരണവുമായി അണിയറക്കാര്‍

Published : Jun 22, 2022, 04:48 PM IST
Kaduva Movie : നെയിം സ്ലിപ്പിലും 'കടുവ'; വേറിട്ട പ്രചരണവുമായി അണിയറക്കാര്‍

Synopsis

ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്

സിനിമകളുടെ പ്രൊമോഷനുവേണ്ടി സാധ്യമായ എല്ലാ വഴികളും ഇന്ന് നിര്‍മ്മാതാക്കള്‍ തേടാറുണ്ട്. കണക്കില്ലാത്തവിധം സിനിമകളും സിരീസുകളും വിരല്‍ത്തുമ്പിലുള്ളപ്പോള്‍ പുതിയ സിനിമകള്‍ ആളുകളുടെ ശ്രദ്ധയിലെത്തിക്കാന്‍ പ്രയാസമാണ് എന്നതുതന്നെ കാരണം. ഇപ്പോഴിതാ തങ്ങളുടെ ചിത്രത്തിന്‍റെ പ്രചരണത്തിനുവേണ്ടി ലളിതവും അതേസമയം കൌതുകകരവുമായ ഒരു പ്രൊമോഷന്‍ രീതി നടപ്പിലാക്കിയിരിക്കുകയാണ് കടുവ (Kaduva) അണിയറക്കാര്‍. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള നെയിം സ്ലിപ്പുകളാണ് അവര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിന്‍റെ ചിത്രം പൃഥ്വിരാജ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. എന്നാല്‍ കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ലാലിനെ നായകനാക്കി 'എലോണ്‍' എന്ന ചിത്രം ഷാജി പ്രഖ്യാപിക്കുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ കടുവയാണ് ആദ്യം റിലീസ് ചെയ്യുന്നത്. എലോണ്‍ ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഏപ്രില്‍ പകുതിയോടെ ചിത്രീകരണം തുടങ്ങിയ ചിത്രം കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രണ്ടാം ആഴ്ച ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. പിന്നീട് എലോണ്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഷാജി കൈലാസ് കടുവയുടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചത്. 

'ആദം ജോണി'ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രതിനായകനായി എത്തുന്ന ചിത്രത്തില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ജൂണ്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

ALSO READ : വമ്പന്‍ കാന്‍വാസ്, 3ഡി പതിപ്പ്; പാ രഞ്ജിത്ത്- വിക്രം ചിത്രം തുടങ്ങുന്നു

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത