ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജ

തമിഴിലെ യുവതലമുറ സംവിധായകരില്‍ വേറിട്ട ശൈലിയും കാഴ്ചപ്പാടും കൊണ്ട് ശ്രദ്ധ നേടിയ ആളാണ് പാ രഞ്ജിത്ത് (Pa Ranjith). ഡയറക്ട് ഒടിടി റിലീസ് ആയി എത്തി വലിയ സ്വീകാര്യത നേടിയ സര്‍പട്ട പരമ്പരൈക്കു ശേഷം പല ചിത്രങ്ങളും അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ ശ്രദ്ധ നേടിയ പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു വിക്രം (Vikram) നായകനാവുന്ന ചിത്രം. 2021 ഡിസംബറില്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജ അറിയിച്ചു. ഒരു അഭിമുഖത്തിലാണ് സ്റ്റുഡിയോ ഗ്രീനിന്‍റെ സാരഥിയായ അദ്ദേഹത്തിന്‍റെ പ്രതികരണം.

അതിന്‍റെ ജോലികള്‍ ഞങ്ങള്‍ ആരംഭിച്ചു. ജൂലൈ 15ന് ചിത്രീകരണം ആരംഭിക്കും. വലിയ സ്കെയിലില്‍ ഒരുങ്ങുന്ന ചിത്രമാണ് അത്. പിരീഡ് ആക്ഷന്‍ ചിത്രം. 3ഡി പതിപ്പും ഉണ്ടാവും. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇത്, ജ്ഞാനവേല്‍ രാജ പറയുന്നു. 

ALSO READ : ലക്ഷ്‍മിപ്രിയ Vs റിയാസ്; വീക്കിലി ടാസ്‍കില്‍ ചിരിപ്പൂരം തീര്‍ത്ത് മത്സരാര്‍ഥികള്‍

കരിയറിലെ രണ്ടാം ചിത്രമായ മദ്രാസ് ചെയ്യുന്ന സമയത്തു തന്നെ പാ രഞ്ജിത്ത് വിക്രത്തോട് ഒരു കഥ പറഞ്ഞിരുന്നു. എന്നാല്‍ രജനീകാന്തിനെ നായകനാക്കി രണ്ട് ചിത്രങ്ങള്‍ (കബാലി, കാല) ചെയ്യാന്‍ അവസരം ലഭിച്ചതോടെ വിക്രം പ്രോജക്റ്റ് നീണ്ടുപോവുകയായിരുന്നു. വിക്രത്തിന്‍റെ കരിയറിലെ 61-ാം ചിത്രമായിട്ടാണ് പാ രഞ്ജിത്ത് ചിത്രം ഇപ്പോള്‍ നിര്‍മ്മിക്കപ്പെടുന്നത്. 

ALSO READ : ബാഹുബലിക്ക് ബോളിവുഡിന്‍റെ മറുപടി? വമ്പന്‍ കാന്‍വാസില്‍ 'ഷംഷേര'; ടീസര്‍

അതേസമയം പാ രഞ്ജിത്തിന്‍റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ 'സര്‍പട്ട പരമ്പരൈ' വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. പിന്നാലെ അശോക് സെല്‍വന്‍, കാളിദാസ് ജയറാം, ദുഷറ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'നച്ചത്തിരം നഗര്‍ഗിരത്' എന്ന ചിത്രവും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതേസമയം അജയ് ജ്ഞാനമുത്തുവിന്‍റെ 'കോബ്ര', മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ എന്നിവയാണ് വിക്രത്തിന്‍റേതായി അണിയറയില്‍ തയ്യാറെടുക്കുന്ന മറ്റു രണ്ട് ചിത്രങ്ങള്‍.