ആ നിറഞ്ഞ കണ്ണിലുണ്ടായിരുന്നു എല്ലാം, അതിന് സാക്ഷിയായി ഞാനും: വിജയ്-രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി

Published : Feb 27, 2026, 12:07 PM IST
kalyani priyadarshan

Synopsis

വർഷങ്ങളായുള്ള പ്രണയാഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും രാജസ്ഥാനിൽ വെച്ച് വിവാഹിതരായി. ഇവരുടെ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ലയാളികൾ അടക്കം ഒന്നടങ്കം കാത്തിരുന്ന വിവാഹമായിരുന്നു തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരക്കൊണ്ടയുടേയും രശ്മിക മന്ദാനയുടേയും. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട് കഴിഞ്ഞ ദിവസം രാജസ്ഥാനത്തിൽ വച്ച് ഇരുവരും വിവാഹിതരാകുകയും ചെയ്തു. പ്രൗഢ​ഗംഭീരമായ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ക്ഷണിക്കപ്പെട്ട അടുത്ത അതിഥികളിൽ ഒരാളായിരുന്നു മലയാളത്തിന്റെ പ്രിയതാരം കല്യാണി പ്രിയദർശൻ. വിജയ്-രശ്മിക താരങ്ങളുടെ ആ മനോഹര നിമിഷത്തിന് സാക്ഷിയാകാൻ സാധിച്ചതിലുള്ള സന്തോഷം കല്യാണി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

"വിസ്മയകരമായ ചുറ്റുപാടിൽ, ഏറ്റവും ദയയുള്ള പെൺകുട്ടി തന്റെ ഉറ്റ സുഹൃത്തിനെ വിവാഹം ചെയ്യുന്നതിന് സാക്ഷിയാകാൻ എനിക്ക് സാധിച്ചു. പുറം തിരിഞ്ഞ് ആയൾ അവൾക്ക് വേണ്ടി കാത്തിരിക്കവെ, അവനെ ലക്ഷ്യമാക്കി അവൾ നടന്നുവരുമ്പോൾ, അവളുടെ ഓരോ ചുവടിലേയും ഭാരം എനിക്കും അനുഭവിക്കാൻ കഴിഞ്ഞു. സാവധാനത്തിലുള്ള നടത്തത്തിൽ ആ നിറഞ്ഞ കണ്ണുകളിൽ എല്ലാമുണ്ടായിരുന്നു. അവരുടെ പ്രയത്നവും ബഹുമാനവും അ​ഗാധമായ സൗഹൃദവും കൊണ്ട് വളർത്തിയെടുത്ത സ്നേഹത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചത് ഭാ​ഗ്യമായി കരുതുകയാണ്. ഏറെ പ്രിയപ്പെട്ട രശ്മികയക്കും വിജയ്ക്കും അഭിനന്ദനങ്ങൾ. ഏറ്റവും മനോഹരമായ ഒന്നിന്റെ തുടക്കമാകട്ടെ ഇത്", എന്നാണ് കല്യാണി പ്രിയദർശൻ കുറിച്ചത്.

2018ലാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ഗീത ഗോവിന്ദം എന്ന ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി ഏറെ ശ്രദ്ധനേടുകയും ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തു. ശേഷം 2019-ൽ ഡിയർ കോമ്രേഡിനായി ഇരുവരും വീണ്ടും ഒന്നിച്ചു. പിന്നാലെ താരങ്ങൾ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പരന്നു. പല ഈവന്റുകളിലും ഇരുവരും ഒന്നിച്ചെത്തിയതും പെരുമാറ്റങ്ങളുമെല്ലാം ചർച്ചകൾക്ക് കാരണമായി. എന്നാൽ ഇവയോട് പ്രതികരിക്കാണ് താരങ്ങൾ അന്ന് തയ്യാറായിരുന്നില്ല. ഒടുവിൽ മൂന്ന് ദിവസം മുൻപ് തങ്ങൾ വിവാഹിതരാകാൻ പോവുകയാണെന്ന് താരങ്ങൾ അറിയിക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ചില വിലയേറിയ നിമിഷങ്ങൾ..; 19 വർഷങ്ങൾക്കിപ്പുറം മനോഹര നിമിഷം പങ്കിട്ട് സംവൃത, സ്നേഹം നിഞ്ഞ് കമന്റുകൾ
'ഒരിക്കൽ ഞാനവളെ വല്ലാതെ മിസ് ചെയ്തു, ഇന്നവളെന്റെ ഭാ​ര്യ' എന്ന് വിജയ് ദേവരക്കൊണ്ട; ഭാഗ്യവതിയെന്ന് രശ്മിക മന്ദാന- ഫോട്ടോകള്‍