കമ്മട്ടിപ്പാടം നായികയുടെ കിടിലന്‍ ഫോട്ടോഷൂട്ട്; പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

Web Desk   | Asianet News
Published : Mar 30, 2020, 12:02 AM IST
കമ്മട്ടിപ്പാടം നായികയുടെ കിടിലന്‍ ഫോട്ടോഷൂട്ട്; പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

Synopsis

പെയിന്റഡ് പ്രിന്‍സസ് പ്രൊജക്ട് എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നടി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്.

നഗ്ന ശരീരത്തില്‍ ചായം പൂശി ബോള്‍ഡ് ലുക്കില്‍ ഷോണ്‍ റോമി. പെയിന്റഡ് പ്രിന്‍സസ് പ്രൊജക്ട് എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നടി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. നിരവിധി മോഡലുകള്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുണ്ട്.

പെയിന്റഡ് പ്രൊജക്ടിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന  മുഴുവന്‍ തുകയും ചാരിറ്റിക്ക് വേണ്ടിയാണ് ഉപയോഗിക്കുക. നിര്‍ബന്ധിത ലൈംഗിക വ്യാപാരത്തിന്റെ ഭാഗമായവരെയും സെക്‌സ് ട്രാഫിക്കിന്റെ ഇരകളായവരുടെയും ഭാവികാല ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന പ്രോജ്വല ഇന്ത്യ പദ്ധതിക്ക് കൈമാറാനാണ് തീരുമാനം.

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളികളുടെ നായികമാരില്‍ ഒരാളായി മാറിയ താരമാണ് ഷോണ്‍. ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍ തുടങ്ങിയ വന്‍ താരനിര അരങ്ങേറിയ രാജീവ് രവി ചിത്രമായ കമ്മട്ടിപ്പാടത്തില്‍ അനിത എന്ന കഥാപാത്രമാിയരുന്നു ഷോണ്‍ ചെയ്തത്.

ദുല്‍ഖറിന്റെ നായിക കഥാപാത്രമായിരുന്നു ഇത്. നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലായിരുന്നു കമ്മട്ടിപ്പാടത്തിന് ശേഷം വേഷമിട്ട ലൂസിഫറിലും താരം എത്തിയത്. ബോള്‍ഡ് ഫോട്ടോഷൂട്ടുമായി നേരത്തെയും എത്തിയിട്ടുള്ള ഷോണിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക