ഭാര്യയുടെ പിന്തുണയോടെ ബോളിവുഡ് കാസനോവ എന്‍റെ പിന്നാലെ; ആരോപണവുമായി കങ്കണ

By Web TeamFirst Published Feb 7, 2023, 9:35 AM IST
Highlights

എന്നെ ഒറ്റപ്പെടുത്താനും, മാസികമായി തളര്‍ത്താനുമാണ് അയാളുടെ ശ്രമം. അതേ സമയം ഈ ദമ്പതികള്‍ സ്വന്തം ഫ്ലാറ്റിന്‍റെ രണ്ട് ഭാഗത്തായാണ് താമസം. വേര്‍പിരിഞ്ഞാണ് കഴിയുന്നത്. 

മുംബൈ: ട്വിറ്ററിലേക്ക് വളരെക്കാലത്തിന് ശേഷം തിരിച്ചെത്തിയ കങ്കണ റണൗട്ട് വീണ്ടും വിവാദങ്ങള്‍ അഴിച്ചുവിടുകയാണ്. സോഷ്യല്‍ മീഡിയ താരമായ ഉര്‍ഫി ജാവേദുമായി കങ്കണ കഴിഞ്ഞ വാരം ട്വിറ്ററില്‍ നടത്തിയ വാക്ക്പ്പോര് ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരോക്ഷമായി ബോളിവുഡിലെ താര ദമ്പതിമാരായ രണ്‍ബീറിനെയും ആലിയയെയും ഉദ്ദേശിച്ചാണ് കങ്കണ രംഗത്ത് എത്തിയിരിക്കുന്നത്. തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണയുടെ ആരോപണം. 

ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലെ കുറിപ്പിന്‍റെ ചുരുക്കം ഇങ്ങനെയാണ് - "ഞാന്‍ പോകുന്നയിടത്തോക്കെ അവര്‍ എന്‍റെ പ്രവര്‍ത്തനം പകര്‍ത്തുന്നുണ്ട്. പൊതു ഇടത്ത് മാത്രമല്ല, എന്‍റെ വീട്ടിലെ പാര്‍ക്കിംഗ് സ്ഥലത്തും, ടെറസിലും വരെ. വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കാത്ത താരങ്ങളെ തേടി ഇന്നത്തെക്കാലത്ത് പാപ്പരാസികള്‍ പോകില്ല. ഫോട്ടോ എടുക്കുന്നതിന് അങ്ങോട്ട് പണം നല്‍കണം. ഞാനോ എന്‍റെ ടീമോ പണം നല്‍കുന്നില്ല. അപ്പോള്‍ ആരാണ് അവര്‍ക്ക് പണം നല്‍കുന്നത്?

6.30 രാവിലെ പടം എടുക്കുന്നു. അവര്‍ക്ക് എന്‍റെ ഷെഡ്യൂള്‍ എങ്ങനെ കിട്ടുന്നു.ഈ പടങ്ങള്‍ അവര്‍ എന്ത് ചെയ്യുന്നു. ഇപ്പോള്‍ അതിരാവിലെ കൊറിയോഗ്രാഫി സ്റ്റെപ്പുകള്‍ പഠിക്കുകയാണ്. ആരെയും അറിയിച്ചില്ല. എന്നാല്‍ സ്റ്റുഡിയോയ്ക്ക് മുന്നില്‍ ഞായറാഴ്ച ആയിട്ടും ആളുകള്‍ കൂടിയിട്ടുണ്ട്. എന്‍റെ വാട്ട്സ്ആപ്പ്  വിവരങ്ങളും, പ്രൊഫഷണല്‍ ഡീലുകളും, സ്വകാര്യ വിവരങ്ങള്‍ പോലും ചോര്‍ന്നതായി എനിക്ക് ഉറപ്പുണ്ട്. 

ഒരിക്കല്‍ വിളിക്കാതെ വീട്ടു പടിക്കല്‍ വന്ന് എന്നെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ച നെപ്യൂട്ടിസം മാഫിയായുടെ കോമാളി വേഷം കെട്ടിയാളായിരിക്കാം ഇതിന് പിന്നില്‍. അറിയപ്പെടുന്ന സ്ത്രീലമ്പടനും, കാസനോവയുമാണ് ഇയാള്‍. ഇപ്പോള്‍ നെപ്യൂട്ടിസം മാഫിയയുടെ വൈസ് പ്രസിഡന്‍റുമാണ്.

നിര്‍മ്മാതാവ് ആകാനും, സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്യാനും, എന്നെപ്പോലെ വസ്ത്രം ധരിക്കാനും, വീടിന്‍റെ ഇന്‍റീരിയര്‍ എന്നെപ്പോലെ ഡിസൈന്‍ ചെയ്യാനും ഭാര്യയെ നിര്‍ബന്ധിക്കുകയാണ്. എന്‍റെ സ്റ്റെലിസ്റ്റിനെപ്പോലും അവര്‍ വിലയ്ക്കെടുത്തു. അയാളുടെ എന്നെ ശല്യപ്പെടുത്തുന്ന രീതിക്ക് അയാളുടെ ഭാര്യയുടെ പിന്തുണയുണ്ട്. 

എന്‍റെ സഹോദരന്‍റെ വിവാഹത്തിന് ഞാന്‍ അണിഞ്ഞ സാരി പോലെയുള്ളത് തന്നെയാണ് അവള്‍ അവളുടെ വിവാഹത്തിന് ഉടുത്തത്. വിചിത്രമായ കാര്യമാണത്. വസ്ത്രാലങ്കാരം നടത്തുന്ന ഒരു പതിറ്റാണ്ടോളം എന്നോട് അടുത്ത ബന്ധമുള്ള ഒരു സുഹൃത്ത് അടുത്തിടെ എന്നോട് മോശമായി പെരുമാഖി. പിന്നീട് യാദൃച്ഛികമെന്ന പോലെ അയാള്‍ ഈ ദമ്പതികള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ തുടങ്ങി. എനിക്ക് ഫണ്ട് തരുന്നവരും, ബിസിനസില്‍ ഏര്‍പ്പെടുന്നവരും ഒരു കാരണവും ഇല്ലാതെ ഡീലുകള്‍ ഉപേക്ഷിക്കുന്നുണ്ട്.

എന്നെ ഒറ്റപ്പെടുത്താനും, മാസികമായി തളര്‍ത്താനുമാണ് അയാളുടെ ശ്രമം. അതേ സമയം ഈ ദമ്പതികള്‍ സ്വന്തം ഫ്ലാറ്റിന്‍റെ രണ്ട് ഭാഗത്തായാണ് താമസം. വേര്‍പിരിഞ്ഞാണ് കഴിയുന്നത്. അത് ശരിയല്ല അവന്‍റെ മുകളില്‍ ഒരു കണ്ണ് വേണമെന്ന് അവളോട് ഞാന്‍ പറയുന്നു. അയാള്‍ക്ക് എന്തെങ്കിലും കുഴപ്പം പറ്റിയാല്‍ അവളെയും കുഞ്ഞിനെയും അത് ബാധിക്കും. അവന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം" - കങ്കണ പോസ്റ്റ് നിര്‍ത്തുന്നു.

നേരത്തെയും തര്‍ക്കം ഉണ്ടായതിനാല്‍ കങ്കണ ഈ പോസ്റ്റില്‍ ഉദ്ദേശിക്കുന്നത് രണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയുമാണെന്നാണ് ബോളിവുഡിലെ സംസാരം. എന്തായാലും കങ്കണ ഇത്തരം ആരോപണങ്ങള്‍ സ്ഥിരം ഉയര്‍ത്തുന്നതിനാല്‍ കപൂര്‍ കുടുംബം ഇതിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. 
 

click me!