
മുംബൈ: നടി കങ്കണയുടെ മുംബൈയിലെ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ബുദ്ധ മത വിശ്വാസികള്‍. നടി തന്നെയാണ് പ്രതിഷേധത്തിന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. അടുത്തിടെ നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്.
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഉള്ള ഒരു ചിത്രമാണ് കങ്കണ പങ്കുവച്ചത്. അടുത്തിടെ കുട്ടിയെ ചുംബിച്ച വിവാദം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍ ഇത് ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ലെന്നും. ഇത് നിര്‍ദോഷമായ തമാശയാണ് എന്നുമാണ് കങ്കണ പറയുന്നത്.
കങ്കണ റണാവത്ത് തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയില്‍ ഇങ്ങനെയാണ് എഴുതിയത് -“പാലി ഹില്ലിലെ എന്‍റെ ഓഫീസിന് പുറത്ത് ഒരു കൂട്ടം ബുദ്ധമതക്കാർ ധർണ നടത്തുന്നു.ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല, ദലൈലാമയുമായി ബൈഡൻ ചങ്ങാത്തത്തിലായതിനെക്കുറിച്ചുള്ള നിര്‍ദോഷ തമാശയാണ് താന്‍ പങ്കുവച്ചതെന്നും. ദയവായി തെറ്റിദ്ധരിക്കരുത്" (കൂപ്പു കൈ ഇമോജിയോടെ - കങ്കണ എഴുതുന്നു.
"ബുദ്ധന്‍റെ വാക്കുകളിലും അദ്ദേഹത്തിന്റെ വിശുദ്ധിയിലും ഞാൻ വിശ്വസിക്കുന്നു, 14-ആം ദലൈലാംബ തന്റെ ജീവിതം മുഴുവൻ പൊതുസേവനത്തിൽ ചെലവഴിച്ചു. എനിക്ക് അദ്ദേഹത്തോട് ഒരു എതിര്‍പ്പും ഇല്ല. കഠിനമായ ചൂടിൽ ഇങ്ങനെ സമരം ചെയ്യരുത്, ദയവായി വീട്ടിലേക്ക് പോകൂ" - കങ്കണ പോസ്റ്റില്‍ പറയുന്നു.
നേരത്തെ ദലൈലാമയുടെ ചുംബനം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ആലിംഗനം ചെയ്യാനെത്തിയ ബാലന്റെ ചുണ്ടില്‍ ചുംബിക്കുകയും നാവ് നുകരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ബാലനോടും കുടുംബത്തോടും മാപ്പ് പറയുന്നതായി ദലൈലാമയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചുരുന്നു. ഇതുമായി ബന്ധപ്പെട്ട തമാശയാണ് ഏപ്രില്‍ 12ന് കങ്കണ ഇന്‍സ്റ്റ സ്റ്റോറിയായി പങ്കുവച്ചത്.
'കോലിയുടെ മകളെ ഡേറ്റിംഗിന് വിളിച്ച് കൊച്ചുപയ്യന്‍': അവന്‍റെ മാതാപിതാക്കള്‍ക്ക് കങ്കണയുടെ വക 'ഡോസ്'
ഹിന്ദി സിനിമ ലോകം ബോളിവുഡ് എന്ന് സ്വയം വിളിക്കുന്നത് അവസാനിപ്പിക്കണം: മണിരത്നം