മോഡലുകളെ ഉപയോഗിച്ച് സെക്സ് റാക്കറ്റ്; നടിയെ പൊലീസ് അറസ്റ്റ് ചെയ്തു

Published : Apr 22, 2023, 11:49 AM IST
മോഡലുകളെ ഉപയോഗിച്ച് സെക്സ് റാക്കറ്റ്; നടിയെ പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

അറസ്റ്റിലായ നടി  സുമൻ കുമാരി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. സെക്‌സ് റാക്കറ്റിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.

മുംബൈ: വനിതാ മോഡലുകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിന് സുമൻ കുമാരി എന്ന ഭോജ്പുരി നടിയെ അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ്. വെള്ളിയാഴ്ചയാണ് സംഭവം. സുമൻ കുമാരിയുടെ സെക്സ് റാക്കറ്റില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെ രക്ഷിച്ചതായുംമുംബൈ പോലീസ് ക്രൈംബ്രാഞ്ച് അറിയിച്ചു.

"പെൺകുട്ടികളെ (മോഡലുകൾ) വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിന് ഒരു ഭോജ്പുരി നടി സുമൻ കുമാരിയെ (24) മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മോഡലുകളെയും പോലീസ് രക്ഷപ്പെടുത്തി. കൂടുതൽ അന്വേഷണം നടക്കുന്നു," ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ഇറക്കിയ  പ്രസ്താവനയിൽ പറഞ്ഞു.

അറസ്റ്റിലായ നടി  സുമൻ കുമാരി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. സെക്‌സ് റാക്കറ്റിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്. ഇത്തരം ഹൈ പ്രൊഫൈൽ സെക്‌സ് റാക്കറ്റുകളുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നതില്‍ പോലീസ് ഉത്കണ്ഠ പ്രകടിപ്പിച്ചു. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്ന് പൊതുജനങ്ങളോട് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. 

പൊലീസ് പറയുന്നതനുസരിച്ച് ആളുകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് മോഡലുകൾ വിതരണം ചെയ്യുന്ന ആളാണ് സുമൻ കുമാരിയെന്നാണ് പൊലീസ് പറയുന്നത്. സിനിമയിൽ അവസരങ്ങള്‍ തേടിയെത്തുന്ന മോഡലുകളെ അവരുടെ ബുദ്ധിമുട്ടുള്ള സമയത്ത് പണം കൊടുത്തും മറ്റും സഹായിച്ചാണ് സുമന്‍ തന്‍റെ റാക്കറ്റില്‍ എത്തിച്ചിരുന്നത്.  സുമൻ കുമാരി നിരവധി ഭോജ്‌പുരി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ സ്‍പോര്‍ട്‍സ് ബയോപിക്, നായകൻ ധ്രുവ് വിക്രം

അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ തെലുങ്ക് സിനിമ പരാജയം: ശാകുന്തളം വന്‍ നഷ്ടത്തില്‍.!

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക