കിച്ച സുദീപ് പറ്റിച്ചെന്ന് നിര്‍മ്മാതാവ്; 10 കോടിക്ക് മാനനഷ്ട കേസിന് നടപടി തുടങ്ങി സുദീപ്

Published : Jul 09, 2023, 09:56 PM IST
കിച്ച സുദീപ് പറ്റിച്ചെന്ന് നിര്‍മ്മാതാവ്; 10 കോടിക്ക് മാനനഷ്ട കേസിന് നടപടി തുടങ്ങി സുദീപ്

Synopsis

 നിര്‍മ്മാതാവിനെതിരെ സുദീപ് നല്‍കിയ കേസാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

ബെംഗളൂരു: തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമാണ് കിച്ച സുദീപ്. തെലുങ്കിലും, തമിഴിലും കന്നഡയില്‍ സൂപ്പര്‍താരമായിരിക്കുന്ന സമയത്ത് തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് സുദീപ്. ഇച്ച എന്ന രാജമൌലി ചിത്രത്തിലെ വില്ലന്‍ വേഷം ആരും വേഗം മറക്കില്ല. 

എന്നാല്‍ നിര്‍മ്മാതാവിനെതിരെ സുദീപ് നല്‍കിയ കേസാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 
പണം വാങ്ങിയ ശേഷം സിനിമയില്‍ അഭിനയിച്ചില്ലെന്ന പറഞ്ഞ നിര്‍മ്മാതാവിനെതിരെ മനനഷ്ടത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ് സുദീപ്. തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ നിര്‍മ്മാതാവ് എം.എന്‍ കുമാറിന് എതിരെയാണ് കിച്ച സുദീപ് നിയമ നടപടിയിലേക്ക് നീങ്ങിയത്.

ജൂലൈ 5ന് നിര്‍മ്മാതാവ് എം.എന്‍ കുമാര്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ സുദീപ് പണം വാങ്ങി അഭിനയിക്കാതെ വഞ്ചിച്ചെന്ന് ആരോപിച്ചിരുന്നു. ഇത് തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി എന്ന് പറഞ്ഞാണ് സുദീപ് നോട്ടീസ് അയച്ചിരിക്കുന്നത്. നിരുപാധികം മാപ്പ് പറയണമെന്നും. അല്ലെങ്കില്‍ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് കിച്ച സുദീപിന്‍റെ നോട്ടീസ്.

തന്റെ ചിത്രത്തില്‍ അഭിനയിക്കാനായി ഏഴ് വര്‍ഷം മുമ്പ് സുദീപ് കരാര്‍ ഒപ്പിട്ടിരുന്നുവെന്നും അഡ്വാന്‍സ് തുക കൈപ്പറ്റിയെന്നും കുമാര്‍ പറഞ്ഞു. ‘വിക്രാന്ത് റോണ’ എന്ന ചിത്രത്തിന് ശേഷം തന്റെ ചിത്രത്തിലായിരുന്നു അഭിനയിക്കേണ്ടിയിരുന്നത് എന്നാല്‍ സുദീപ് അതിന് തയ്യാറായില്ല എന്നാണ് എം.എന്‍ കുമാറിന്‍റെ ആരോപണം.

സംവിധായകന്‍, നിര്‍മ്മാതാവ് എന്ന നിലയിലും തന്‍റെ കഴിവ് കന്നഡ സിനിമ രംഗത്ത് അടയാളപ്പെടുത്തിയ വ്യക്തിയാണ് സുദീപ്. ഇദ്ദേഹം ഏഴോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 90 കളുടെ അവസാന കാലം മുതല്‍ കന്നഡ സിനിമ രംഗത്ത് സജീവമാണ് സുദീപ്. അവസാനമായി കബ്സ എന്ന ചിത്രത്തിലാണ് ഇദ്ദേഹം അഭിനയിച്ചത്. നായകനായി അവസാനം എത്തിയ ചിത്രം വിക്രാന്ത് റോണയാണ്. ഇത് ഒരു ഫാന്‍റസി മിസ്റ്ററി ത്രില്ലര്‍ ചിത്രമായിരുന്നു. 

സർവ്വം ജ്വലിപ്പിക്കാൻ പോന്നൊരു തീപ്പൊരി! ; അർജുൻ അശോകൻ നായകനാകുന്ന 'തീപ്പൊരി ബെന്നി' ഫസ്റ്റ് ലുക്ക്

'കാവാലയ്യാ' തമന്ന തകര്‍ത്തപ്പോള്‍ രജനി സൈഡായോ; ട്രോള്‍ പങ്കുവച്ച 'ബ്ലൂസട്ടെ മാരനെ' വിടാതെ രജനി ഫാന്‍സ്.!

WATCH LIVE - Asianet News

 

PREV
click me!

Recommended Stories

അണ്ഡം ശീതീകരിച്ചിട്ടില്ല, ​ഗർഭകാലത്തിലൂടെ കടന്നുപോകാൻ താല്പര്യമില്ല; പാർവതി തിരുവോത്ത്
അയാളെന്‍റെ മാറിടത്തിൽ അടിച്ചിട്ട് ഓടി, 17-ാം വയസിലെ ദുരനുഭവം മനസിലാക്കാൻ 30 വർഷമെടുത്തു: പാർവതി തിരുവോത്ത്