
കൊച്ചി: ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലൊന്നാണ് കന്യാദാനം. പരമ്പരയിലെ നായികയാണ് ഐശ്വര്യ സുരേഷ്. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം. ബെസ്റ്റ് ഫ്രണ്ടായ വ്യാസാണ് ഐശ്വര്യയെ വിവാഹം ചെയ്തത്. ഇപ്പോഴിതാ സീരിയലിലേക്ക് എത്തിയതിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ജീഷിനുമൊത്തുള്ള റീലുകളെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് താരം. സേഫ്ഗാര്‍ഡ് എന്റര്‍ടൈന്‍മെന്‍സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
സെറ്റിലേക്ക് ആദ്യമായി വരുമ്പോള്‍ ഭയങ്കര ത്രില്‍ഡായിരുന്നു. അങ്ങനെ ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല. ആദ്യം പ്രോപ്റ്റിംഗുണ്ടായിരുന്നില്ല. അതില്‍ ഓക്കെയായിരുന്നു. പിന്നെ പ്രോംപ്റ്റിംഗ് വന്നപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. മാര്‍ത്താണ്ഡന്‍ സാറായിരുന്നു പൈലറ്റ് ഷൂട്ട് ചെയ്തത്. സാര്‍ ഭയങ്കര സ്ട്രിക്ടാണെന്നൊക്കെയായിരുന്നു പറഞ്ഞത്. ആദ്യ സീന്‍ എടുത്ത് കഴിഞ്ഞപ്പോള്‍ കൊള്ളാമെന്ന് പറഞ്ഞിരുന്നു. അതെനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായിരുന്നുവെന്നാണ് നടി പറയുന്നത്.
ഓട്ടോഗ്രാഫ് കണ്ടത് മുതലേ ജിഷിന്‍ ചേട്ടന്‍ ഫെമിലിയറായിരുന്നു. എന്‍റെ പെയറായി ചേട്ടനാണ് വരുന്നതെന്ന് അറിഞ്ഞപ്പോഴേ ത്രില്ലിലായിരുന്നു ഞാന്‍. ഏത് സീന്‍ കൊടുത്താലും ചേട്ടന്‍ നാച്ചുറലായി ചെയ്യും. സ്വന്തമായി എന്തെങ്കിലും ചെയ്യും എപ്പോഴും. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായതില്‍ സന്തോഷമുണ്ട്. കൂടെ ജിഷിന്‍ ചേട്ടനായത് കൊണ്ട് എനിക്കും നന്നായി അഭിനയിക്കാന്‍ പറ്റുന്നുണ്ട്. ഞങ്ങള്‍ ഇടയ്ക്ക് റീല്‍സ് ചെയ്യാറുണ്ട്. ഡാന്‍സിലാണ് ഞാന്‍ കൂടുതല്‍ കംഫേര്‍ട്ട് എന്നാണ് ഐശ്വര്യ പറയുന്നത്.
സീരിയലിലെ ക്യാരക്ടറായ ചിലങ്ക എന്നാണ് എന്നെ ആളുകള്‍ വിളിക്കുന്നത്. വിവാഹത്തിന് മുക്കുപണ്ടമാണ് അണിഞ്ഞത് എന്ന തരത്തിലുള്ള കമന്റുകള്‍ കണ്ടിരുന്നു. അതിന് ഐശ്വര്യയും വ്യാസും മറുപടിയേകിയിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വ്യാസ് ഇറ്റലിയില്‍ നിന്നും വന്ന സമയത്ത് തന്നെ വിവാഹം നടത്തുകയായിരുന്നു. സമപ്രായക്കാരാണ് ഞങ്ങള്‍. അമ്മയ്ക്കും വ്യാസിനെയും വ്യാസിന്റെ അമ്മയെയും നന്നായിട്ട് അറിയാമായിരുന്നുവെന്നും മുന്‍പ് ഐശ്വര്യ വ്യക്തമാക്കിയിരുന്നു,
ഈസ്റ്റര്‍ പ്രതീക്ഷയുമായി 'എന്താടാ സജി', 'പുണ്യാളനാ'യി തകര്‍ത്ത് ചാക്കോച്ചൻ
അര്‍ജുൻ അശോകൻ ചിത്രം 'ഖജുരാഹോ ഡ്രീംസ്', ടീസര്‍ പുറത്തുവിട്ടു