ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിച്ച 'എന്താടാ സജി'ക്ക് മികച്ച പ്രതികരണം.

ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിച്ച 'എന്താടാ സജി'ക്ക് മികച്ച അഭിപ്രായം. ഒരു ഫാന്റസി ഫാമിലി ക്ലീൻ എന്റെര്‍ടൈനറാണ് 'എന്താടാ സജി' എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. കുട്ടികള്‍ക്ക് അടക്കം ആസ്വദിക്കാനാകുന്ന ചിത്രമാണ് ഇതെന്നും പ്രതികരണങ്ങള്‍ വരുന്നു. 'പുണ്യാളനാ'യി കുഞ്ചാക്കോ ബോബനും ഗംഭീരമാക്കിയപ്പോള്‍ ജയസുര്യയും നിവേദ തോമസും ചേർന്നുള്ള പ്രണയരംഗങ്ങള്‍ക്കും കയ്യടി ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ മേയ്‍ക്കിംഗ് എടുത്തു പറയേണ്ട ഒന്നാണെന്നാണ് സോഷ്യല്‍ മീഡിയോ പ്രതികരണങ്ങള്‍. സാധാരണ പ്രേക്ഷകന് ഇഷ്‍ടപ്പെടും വിധമാണ് സംവിധായകൻ ഗോഡ്‍ഫി സേവ്യർ ബാബു 'എന്താടാ' സജി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദര്‍ ആണ്. ഈസ്റ്റര്‍ റിലീസായെത്തിയ ചിത്രം എന്തായാലും പ്രേക്ഷഹൃദയത്തില്‍ ഇടംനേടിയിരിക്കുന്നുവെന്ന് 'എന്താടാ സജി' കണ്ടവര്‍ പറയുന്നു.

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്‍ക്ക് ശേഷം ഒന്നിച്ച 'എന്താടാ സജി' എന്ന ചിത്രം നിർമ്മിക്കുന്നത്. സഹ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂർ.

 'എന്താടാ സജി'യെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്ക്‍സ് ബിജോയ് ആണ്. ജയസൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ആർട് ഡയറക്ടർ ഷിജി പട്ടണം ആണ്. മേക്കപ്പ് റോണക്‌സ് സേവ്യർ ആണ്. ഒരു ഫാമിലി കോമഡി എന്റർടെയ്‍നറായ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, പ്രവീണ്‍ വിജയ്, അഡ്‍മിനിസ്‌ട്രേഷൻ& ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, ഗാനരചന അര്‍ഷാദ് റഹീം, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, സ്റ്റിൽ പ്രേം ലാൽ, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്‍സ്ക്യുറ, പിആർഒ മഞ്ജു ഗോപിനാഥ് എന്നിവരുമാണ് 'എന്താടാ സജി' എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.

Read More: 'ത തവളയുടെ ത' റിലീസിനൊരുങ്ങുന്നു